ഡാളസ്: ചുരുങ്ങിയ കാലം കൊണ്ട് സംഗീതലോകത്ത് പ്രശസ്തിയിലേക്ക് ഉയര്‍ന്ന് ശ്രോതാക്കളെ സംഗീതലഹരിയില്‍ ആറാടിച്ച് കീബോര്‍ഡില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തിലുള്ള സോളിഡ് ഫ്യൂഷന്‍ ബാന്‍ഡ് (Solid Fusion Band) ഹൂസ്റ്റണിലും എത്തുന്നു. ഇത് ആദ്യമായാണ് സ്റ്റീഫന്‍ ദേവസി സ്വന്തം ബാനറുമായി അമേരിക്കയില്‍ എത്തുന്നത്.
സ്റ്റീഫന്‍ ദേവസിയോടൊപ്പം അമേരിക്കന്‍ മലയാളികളുടെ പ്രിയഗായകന് ബിനോയി ചാക്കോ, ആത്മാവിനെ തൊട്ടുണര്‍ത്തുന്ന മനോഹരഗാനങ്ങളുമായി ഐഡിയാസ്റ്റാര്‍ സിംഗര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്റി, അമൃതാ സൂപ്പര്‍സ്റ്റാര്‍ വിജയി ജോബ് കുര്യന്, പ്രശസ്ത പിന്നണി ഗായിക സിസിലി ഏബ്രഹാം എന്നിവരും ഈ സംഗീതയാത്രയ്ക്ക് മാറ്റു കൂട്ടുന്നു.
ഇവയ്ക്ക് പുറമേ ജോസി ജോസ് (ഗിത്താര്‍), നിര്‍മ്മല്‍ സേവ്യര്‍(ഡ്രംസ്) ഷോമി ഡേവിഡ് (പെര്ക്കഷന്) ജോസ് പീറ്റര്‍ (ഫ്ളൂട്ട്/ സാക്സഫോണ്) തുടങ്ങിയ സംഗീതജ്ഞരും ഈ സംഗീതയാത്രയെ മികവുറ്റതാക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും പരസ്യങ്ങള്‍ക്കുമായി ബന്ധപ്പെടുക:. അനിയന് കുഞ്ഞ് 2142884762 വില്‍സണ്‍ തരകാന് 972 841 8924.
Comments