ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലുള്ള ശാരോണ്‍ സഭകളുടെ പതിമൂന്നാമത് ദേശീയ സമ്മേളനം ജൂണ്‍ 19 മുതല്‍ 22 വരെ വിസ്കോണ്‍സില്‍ സംസ്ഥാനത്തുള്ള കെനോഷ പട്ടണത്തില്‍ വെച്ച് നടക്കും. ശാരോണ്‍ സഭാ മന്ദിരത്തിനു സമീപത്തായി സ്ഥിതിചെയ്യുന്ന വിശാലമായ കൊനോഷ ബൈബിള്‍ ചര്‍ച്ചില്‍ വെച്ച് യോഗങ്ങള്‍ നടത്താനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി നാഷണല്‍ സെക്രട്ടറി റോയി കുര്യന് അറിയിച്ചു.
`ജീവനുള്ള ആരാധന' (റോമര്‍ 12: 1-2) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി വിവിധ സെഷനുകള്‍ ഈ യോഗങ്ങളില്‍ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും പ്രത്യേകം യോഗങ്ങള്‍ ക്രമീകരിക്കുന്നതുകൊണ്ട് എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ഈ യോഗങ്ങള്‍ പ്രയോജനപ്രദമായിരിക്കും.
ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നും വചനപണ്ഡിതരും ദൈവകൃപയുള്ള ദൈവദാസന്മാരും ഈ യോഗങ്ങളില്‍ സംസാരിക്കും. ഇതു കൂടാതെ സ്വദേശീയരും വിദേശീയരുമായ പ്രഗത്ഭരായ സംഗീതജ്ഞര്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കും.
കോണ്‍ഫറന്‍സിന്റെ അനുഗ്രഹപ്രദമായ നടത്തിപ്പിന് എല്ലാ മാസത്തിന്റേയും മൂന്നാമത്തെ ശനിയാഴ്ച സി.ഐ. ഏബ്രാഹാമിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ സുഗമമായ നടത്തിപ്പിന് പ്രവര്‍ത്തിക്കുന്നു. ജോണ്സണ് ഉമ്മന്‍ അറിയിച്ചതാണിത്.
Comments