ന്യൂയോര്‍ക്ക്: കെ.പി.സി.സി പ്രസിഡന്റായി വി.എം. സുധീരനെയും വൈസ് പ്രസിഡന്റായി വി.ഡി സതീശനെയും നീയമിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് കേന്ദ്രകമ്മിറ്റി തീരുമാനം വളരെ സ്വാഗതാര്‍ഹമാണെന്ന് പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ ചെയര്മാന് ഡോ. ജോസ് കാനാട്ട് അറിയിച്ചു.
കളങ്കരഹിതരും ഗ്രൂപ്പിസത്തിന് അധീനരല്ലാത്തവരുമായ രണ്ടു നേതാക്കളെ കേരളത്തിലെ കോണ്‍ഗ്രസിന്റെ തലപ്പത്ത് നീയമിച്ചതുവഴി കേരളത്തിലെ ഗ്രൂപ്പിസത്തിന് മുന്നില്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം കീഴടങ്ങാന്‍ തയ്യാറല്ലായെന്ന് ഇതോടെ വ്യക്തമാക്കിയിരിക്കുകയാണ്. കഴിവുള്ളവരും ജനസമ്മതരുമായ നേതാക്കളെ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം അംഗീകരിക്കുന്നു എന്നുള്ളതിന്റെ തെളിവുകൂടിയാണ് ഈ നീയമനം. ലോകസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഈ വേളയില്‍ ഇവരുടെ നേതൃത്വം കോണ്‍ഗ്രസിന് കേരളത്തില്‍ ശക്തിയും ആവേശവും പകരുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്രയും ഉചിതവും ശക്തവുമായ ഒരു തീരുമാനമെടുത്ത കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡന്റ് സോണിയ ഗാന്ധിയേയും, വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയേയും പ്രവസി മലയാളി ഫെഡറേഷന് പ്രത്യേകം അഭിനന്ദിക്കുന്നു.
Comments