സാന്റാ അന്നാ (കാലിഫോര്‍ണിയ): : സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ ദേശീയ സമിതി, ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ആസ്ഥാനമായി രൂപംകൊണ്ട സീറോ മലബാര്‍ സഭയുടെ പ്രഥമ രൂപതാധ്യക്ഷനായി നിയമിക്കപ്പെട്ട മാര്‍ ബോസ്കോ പുത്തൂരിനെ അനുമോദിച്ചു. സീറോ മലബാര്‍ സഭയുടെ മുപ്പത്തൊന്നാമത്തെയും, ഇന്ത്യയ്ക്കു പുറത്തെ രണ്ടാമത്തേയും രൂപതയാണ് മെല്‍ബണ്‍. നാല്‍പ്പതിനായിരം അംഗങ്ങളുള്ള ഓസ്ട്രേലിയയിലെ സീറോ മലബാര്‍ സഭാ വിശ്വാസികളുടെ ചിരകാല അഭിലാഷമാണ് മെല്‍ബണ്‍ രൂപതയുടെ സ്ഥാപനത്തിലൂടെ പൂവണിഞ്ഞത്.
മെല്‍ബണ്‍ രൂപതയുടെ ചുമതലയ്ക്കൊപ്പം ന്യൂസിലാന്റിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായുള്ള അപ്പസ്തോലിക് വിസിറ്ററായും മാര്‍ പുത്തൂരിനെ ഫ്രാന്‍സീസ് മാര്‍പാപ്പ നിയോഗിച്ചു.
അമേരിക്ക സന്ദര്‍ശിക്കുന്ന മാര്‍ ബോസ്കോ പുത്തൂരിനെ എസ്.എം.സി.സിയുടെ ദേശീയ ഉപാധ്യക്ഷന്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളിയുടെ നേതൃത്വത്തില്‍ കാലിഫോര്‍ണിയയിലെ എസ്.എം.സി.സിയുടെ സാന്റാ അന്നാ ചാപ്റ്റര്‍ നല്കിയ സ്വീകരണ ചടങ്ങില്‍ എസ്.എം.സി.സിയുടെ അനുമോദനങ്ങളും പ്രാര്‍ത്ഥനാശംസകളും നേരുകയുണ്ടായി.
എസ്.എം.സി.സി പി.ആര്.ഒ ജയിംസ് കുരീക്കാട്ടില്‍ അറിയിച്ചതാണിത്.
Comments