വര്‍ഗീസ് പോത്താനിക്കാട്
കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ 2018 ലെ പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാടിന്റെയും കമ്മിറ്റിക്കാരുടെയും നേതൃത്വത്തില്‍ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനെ ഏല്പിച്ചു. കഴിഞ്ഞ ജനുവരി 30 നു തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ച് നടന്ന ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് കേരള സമാജത്തിന്റെ മുന്‍ പ്രസിഡന്റും പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകയുമായ ലീല മാരേട്ട് തുക കൈമാറി.
Comments