അനിയന് ജോര്‍ജ്, ന്യൂജേഴ്സി
നവംബര്‍ 1, 2, 3 തീയതികളില്‍ ന്യൂജേഴ്സിയില്‍ നടക്കുന്ന ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് ഇന്ത്യയുടെ നോര്‍ത്ത് അമേരിക്ക(IPCNA) യുടെ അഞ്ചാമത് ദേശീയ കണ്വന്ഷന്ന്, വടക്കേ അമേരിക്കയിലെ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ ആശംസകള്‍ പ്രസിഡന്റ് ജോര്‍ജ് മാത്യൂ, സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ് എന്നിവരുള്‍പ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി നേര്‍ന്നു. വടക്കേ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളുമായി ഒട്ടേറെ ചാപ്റ്ററുകളുള്ള ഐപിസിഎന്‍എ, അമേരിക്കയിലും കേരളത്തിലും മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. 2013 ജനുവരിയില്‍ കൊച്ചിയില്‍ നടന്ന കേരളാ കണ്‍വന്‍ഷനില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച, സാമ്പത്തികമായി ബുദ്ധിമുട്ടനനുഭവിക്കുന്ന 12 ഓളം മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശംസാ ഫലകവും നല്കി ആദരിച്ചു. ഐപിസിഎന്‍എ തികച്ചും മാതൃകാപരമായ പ്രവര്‍ത്തനമാണ് കൈവരിച്ചത്. മാത്യൂ വര്‍ഗീസ് (ഫോറിഡ) പ്രസിഡന്റും മധു കൊട്ടാരക്കര(ന്യൂജേഴ്സി) സെക്രട്ടറിയും സുനില്‍ തൈമറ്റം (ഫ്ളോറിഡ) ടേഷററും ജോബി ജോര്‍ജ്(പെന്‍സുല്‍വാനിയ) വൈസ് പ്രസിഡന്റും റെജി ജോര്‍ജ്(ന്യൂജേഴ്സി) ചെയര്‍മാനുമായുള്ള ഐപിസിഎന്‍എയുടെ ഏറ്റവും അഭിമാനിക്കാവുന്ന നേട്ടം കേരളാ കണ്‍വന്‍ഷനില്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും പ്രതിപക്ഷ നേതാവ് പിണറായി വിജയനേയും ഒരേ വേദിയില്‍ അണിനിരത്തി സമന്വയത്തിന്റേയും സ്നേഹത്തിന്റെയും ഐക്യത്തിന്റേയും പാത വെട്ടിതുറന്നതാണ്.
പത്രലോകത്തെ കുലപതികളായ ജോര്‍ജ് ജോസഫ്(ഈമലയാളി), ജോസ് കണിയാലി(കേരളാ എക്സ്പ്രസ്സ്), താജ് മാത്യൂ(മലയാള പത്രം), ശിവന് മുഹമ്മ(കൈരളി) എന്നിവര്‍ നേതൃത്വം നല്കുന്ന അഡൈ്വസറി ബോര്‍ഡും മാത്യൂ വര്‍ഗീസ്(ഏഷ്യാനെറ്റ്), മധു കൊട്ടാരക്കര(അശ്വമേധം) തുടങ്ങിയവര്‍ നയിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ഉള്‍പ്പെടുന്ന കണ്വന്ഷന് കമ്മറ്റിയ്ക്ക് വിജയകരമായ കണ്വന്ഷന് ഫോമാ നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു. ഫോമയുടെ നേതാക്കളായ ശശിധരന് നായര്‍, ജോണ്‍ ടൈറ്റസ്, ബേബി ഊരാളില്‍, കളത്തില്‍ പാപ്പച്ചന്, ജെ. മാത്യൂസ്, തോമസ് കെ. തോമസ്, ജോര്‍ജ് കോശി, മാത്യൂ ചെരുവില്‍, ജോണ്‍ സി. വര്‍ഗീസ്, ബിനോയ് തോസ്, എം.ജി.മാത്യൂ, ഷാജി എഡ്വേര്‍ഡ്, ജോസഫ് ഔസോ, യോഹന്നാന് ശങ്കരത്തില്‍, സ്റ്റാന്‍ലി കളരിക്കമുറി സണ്ണി പൗലോസ് എന്നിവരും ഫോമാ നാഷ്ണല്‍ കമ്മറ്റിയും അഞ്ചാമത് ഐപിസിഎന്‍എ കണ്വന്ഷന് വിജയാശംസകള്‍ നേര്‍ന്നു.
Comments