You are Here : Home / USA News

മേളം 2013 ന്‌ ചിക്കാഗോ ഒരുങ്ങി

Text Size  

Story Dated: Friday, May 31, 2013 02:21 hrs UTC

ബെന്നി പരിമണം ചിക്കാഗോ: മലയാളികള്‌ക്ക്‌ ഓര്‍മ്മയില്‍ എന്നും മധുര സ്‌മരണകള്‍ നല്‌കാന്‍ കലാ കേരളത്തിന്റെ വസന്തം ചിക്കാഗോയില്‍ വിടരുകയായി. ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന `മേളം 2013' എന്ന മെഗാ സ്‌റ്റേജ്‌ ഷോയുടെ ഒരുക്കങ്ങള്‍ പുര്‍ത്തിയായി. 2013 ജൂണ്‍ 2 ഞായറാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ ചിക്കാഗോ Copernicus Theater (Gateway Theater,5216 W.Lawrence Ave. Chicago) ല്‍ വെച്ച്‌ `മേളം 2013' ന്‌ തിരശീല ഉയരും.കേരളത്തിലെ പ്രശസ്‌ത ഗാനമേള ട്രൂപ്പായ മൂവാറ്റുപുഴ ഏഞ്ചല്‍ വോയ്‌സ്‌ ഒരു ദശാബ്ദത്തിന്റെ!ഇടവേളക്കു ശേഷംഫാ.കുര്യാക്കോസ്‌ കച്ചിമറ്റത്തിന്റെട നേതൃത്വത്തില്‍ അമരിക്കയില്‍ വാദ്യോപകരണങ്ങളുടെ തത്സമയ അകമ്പടിയോടുകൂടിസിനിമ പിന്നണി ഗായകരേയും,ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങളെയും ഒന്നിച്ച്‌ അണിനിരത്തി ഒരുക്കുന്ന ഗാനമേള `മേളം 2013' ന്റെ മുഖ്യ ആകര്‍ഷണമായിരിക്കും. ചിരിയുടെ തിരമാലകളുമായി മലയാളിയെ ഇളക്കി മറിക്കുവാന്‍ ടെലിവിഷന്‍, സിനിമ ഹാസ്യ താരങ്ങള്‍ ഒരുക്കുന്നകോമഡി ഷോ ഈ പരിപാടിയുടെ മാറ്റുകൂട്ടും. ചിക്കാഗോ മലയാളി സമൂഹം ഒന്നടങ്കം നല്ല പിന്തുണയാണ്‌ ഈ പ്രോഗ്രാമിന്‌ ഇതുവരെ നല്‌കികൊണ്ടിരുക്കുന്നതെന്ന്‌ പ്രോഗ്രാം കണ്‍വീനേഴ്‌സ്‌ മോന്‍സി ചാക്കോ, മാത്യൂസ്‌ എബ്രഹാം എന്നിവര്‍ അറിയിച്ചു.ചിക്കാഗോ മാര്‌ത്തോമ്മാ യുവജനസഖ്യന്റെകസില്വേര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, ഇടവകയുടെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കും ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിക്കും. കേരളത്തിലെ പ്രശസ്‌ത കലാകാരന്മാര്‍ അവിസ്‌മരണീയമാക്കുന്ന ഈ കലാസന്ധ്യയെ കൂടുതല്‍ ധന്യമാക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :മോന്‍സി ചാക്കോ 8477911670, മാത്യൂസ്‌ എബ്രഹാം 847 7030158. Summer Nature Camps Park Commission hosts thrilling and educational summer nature camps for children ages 7-15 years. With activities like fishing, trail exploration, and nature games, these camps are designed for children who love to explore nature or want to build their experiences in the great outdoors. New bleachers installed at soft ball courts by Silverlands Services , president Madhu Rajan , Edison New Jersey

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.