You are Here : Home / USA News

ആത്മാവിനെ തൊട്ടുണര്‍ത്തുന്ന സംഗീതവുമായി സാന്‍ഹൊസെയില്‍ നിന്നൊരു ഭക്തിഗാന ആല്‍ബം

Text Size  

Story Dated: Monday, May 27, 2013 11:19 hrs UTC

സാന്‍ഹൊസെ: സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ പള്ളി ഇടവകാംഗം സിജോ പാറപ്പള്ളില്‍ നിര്‍മ്മിച്ച ഭക്തിഗാന ആല്‍ബം `എന്റെ ദൈവവും ഞാനും' മിയാവ്‌ രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്‌ പള്ളിപ്പറമ്പില്‍ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലിന്‌ നല്‍കി പ്രകാശനം ചെയ്‌തു. പ്രാര്‍ത്ഥനയ്‌ക്കും ചിന്തയ്‌ക്കും ഉതകുന്ന പാട്ടുകള്‍ ക്രിസ്‌തീയ ഭക്തിഗാന ആസ്വാദകര്‍ക്കായി ഒരുക്കിയത്‌ നവാഗതരായ ഒരുപറ്റം യുവപ്രതിഭകളാണ്‌. ഈ ആല്‍ബത്തിലെ ഗാനങ്ങളുടെ വീഡിയോ ചിത്രങ്ങള്‍ നിര്‍മ്മിച്ച്‌ ബ്രോഡ്‌കാസ്റ്റ്‌ ചെയ്യുന്നത്‌ ശാലോം ടെലിവിഷന്‍ ചാനലാണ്‌. സത്യം വീഡിയോസ്‌ ആല്‍ബത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നു. പ്രമുഖ ഗായകരായ അല്‍ഫോന്‍സ്‌, ഫ്രാങ്കോ, ഗായത്രി, ചിത്ര അയ്യര്‍, അനൂപ്‌, ദുര്‍ഗ്ഗ, നജീം, ശ്രീനാഥ്‌, അമല്‍ ആന്റണി എന്നിവരോടൊപ്പം നവാഗതരായ നാദിന്‍, ജോണി ആക്കാംപറമ്പില്‍, ആന്‍ പറപ്പള്ളില്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു. ഡോ. ജോണി മാറനാടിന്റെ വരികള്‍ക്ക്‌ സംഗീതം നല്‍കിയത്‌ വിനോത്‌ രത്‌നമാണ്‌. ഇതില്‍ നിന്ന്‌ ലഭിക്കുന്ന ലാഭവിഹിതം വുമണ്‍ പ്രസിണേഴ്‌സിന്റെ റീഹിബിലിറ്റേഷന്‍ പ്രൊജക്‌ടിന്‌ വിനിയോഗിക്കുമെന്ന്‌ സിജോ പറപ്പള്ളില്‍ അറിയിച്ചു. Summer Nature Camps Park Commission hosts thrilling and educational summer nature camps for children ages 7-15 years. With activities like fishing, trail exploration, and nature games, these camps are designed for children who love to explore nature or want to build their experiences in the great outdoors. New bleachers installed at soft ball courts by Silverlands Services , president Madhu Rajan , Edison New Jersey

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.