- പി.പി.ചെറിയാന്
ഡാലസ് : ഡാലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയായി സൂസന് ഹോക്ക് (44) ഇന്ന് ജനുവരി 1 വ്യാഴാഴ്ച രാവിലെ സത്യ പ്രതിജ്ഞ ചെയ്തു അധികാര മേറ്റെടുത്തു.
ഡാലസ് കൗണ്ടിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ, ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയായി ചുമതലയേല്‍ക്കുന്നത്.
കഴിഞ്ഞ നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഡി. എയുമായിരുന്ന ക്രേഗ് വാട്ട്കിന്സിനെ നേരിയ ഭൂരിപക്ഷത്തിലാണ് സൂസന് പരാജയപ്പെടുത്തിയത്.
ഡെമോക്രാറ്റിക്ക് കോട്ടയായി അറിയപ്പെടുന്ന ഡാലസ് കൗണ്ടിയില്‍ പത്തു വര്‍ഷത്തിനുശേഷം ആദ്യമായാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ സൂസന് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്.
മുന്‍ ഫെലൊനി പ്രോസിക്യൂട്ടര്‍, ക്രിമിനല്‍ കോര്‍ട്ട് ജഡ്ജ് എന്നീ നിലകളില്‍ സൂസന് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡി. എ എന്നതു ഏറ്റവും പ്രയാസകരമായ ജോലിയാണെന്നും, എന്നാല്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ചു വിജയം നേടുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്ന് സത്യപ്രതിജ്ഞക്കുശേഷം നടത്തിയ പ്രസ്താവനയില്‍ സൂസന് പറഞ്ഞു.
Comments