- സാജു കണ്ണമ്പള്ളി
ഷിക്കാഗോ : സെന്റ് മേരിസ് ക്നാനായ കാത്തോലിക് ഇടവകയില്‍ ക്രിതുമസ് ഭക്തി നിര്ഭാരമായ് ആഘോഷിച്ചു. കാലിതോഴുത്തിലെ ഉണ്ണി യേശുവിന്റെ ജനനം ഒരിക്കല്‍ കൂടി ക്രൈസ്തവര്‍ അനുസ്മരിച്ചപ്പോള്‍, ക്ഷമയുടെയും,അനുരഞ്ജനത്തിന്റേയും പുതിയൊരു ജീവിത വര്‍ഷത്തിന്റെ തുടക്കമായി ക്രിതുമസ് ഒരിക്കല്‍ കൂടി മാറി.
ഷിക്കാഗോ സെന്റ് മേരിസില്‍ പതിവുപോലെ 24 നു വൈകുന്നേരം 7 മണിക്ക് പിറവിയുടെ ശുശ്രുഷകള്‍ ആരംഭിച്ചു. വികാരി ഫാ തോമസ് മുളവനാല്‍ മുഖ്യ കാര്മ്മികനയിരുന്നു. ഫാ സുനി പടിഞ്ഞാറേക്കര സഹ കാര്മ്മികനയിരുന്നു. രണ്ടായിരത്തിലധികം വിശ്വാസികള്‍ ക്രിസ്തുമസ് ശുശ്രുഷകളില്‍ പങ്കെടുത്തു. ജിനോ കക്കാട്ടില്‍, തോമസ് ഐക്കരപരംബില് , ബിജു കണ്ണച്ചംപറമ്പില് , ടോമി ഇടത്തില്‍ , ജോയിസ് മറ്റ ത്തികുന്നേല്, ജോണികുട്ടി പിള്ളവീട്ടില്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.
Comments