ഷിക്കാഗോ. മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ വര്‍ണ്ണഭംഗിയോടെ നടത്തി. മതബോധന സ്കൂളിലെ അഞ്ഞുറോളം കുട്ടികള്‍ വി. കുര്‍ബാനയ്ക്ക് ശേഷം ക്ളാസ് അടിസ്ഥാനത്തില്‍ ദേവാലയത്തിന്റെ നിറഞ്ഞ സദസിന് മുന്പില് ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു. ക്രിസ്മസ് ആഘോഷത്തിന്റെ മുന്നോടിയായി വികാരി ഫാ. തോമസ് മുളവനാല്‍ ക്രിസ്മസ് സന്ദേശം നല്കി. സ്കൂള്‍ ഡയറക്ടര്‍മാരായ സജി പൂതൃക്കയില്‍, മനീഷ് കൈമൂലയില്‍, ഗായകസംഘം ലീഡര്‍ അനില്‍ മറ്റത്തില്‍കുന്നേല്‍, ചര്‍ച്ച് എക്സിക്യൂട്ടീവ് അധ്യാപകര്‍, പേരന്റ് വോളന്റീയേഴ്സ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വാര്‍ത്ത. സാജു കണ്ണമ്പള്ളി
Comments