ന്യൂജഴ്സി . മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൌണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ 70 വയസ് തികഞ്ഞ സഭാംഗങ്ങളെ ആദരിക്കുന്ന ആദ്യ ചടങ്ങ് ന്യൂജഴ്സിയില്‍ നടത്തപ്പെടുന്നു. ന്യൂജഴ്സി സ്റ്റാറ്റന്‍ ഐലന്‍ഡ് ഏരിയായിലെ പളളികളിലുളള സപ്തതി കഴിഞ്ഞവരുടെ ആദരവ് ജനുവരി 10 ശനിയാഴ്ച ഡോവറിലുളള സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കും. ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായെ സ്വീകരിച്ചാനയിച്ചശേഷം അനുമോദന സമ്മേളനം നടക്കും. ചടങ്ങിനു കാപ്പി സല്‍ക്കാരത്തിനുശേഷം സന്ധ്യാ പ്രാര്‍ഥനയും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഭദ്രാസന കൌണ്‍സില്‍ അംഗം ഷാജി വര്‍ഗീസ് : 862 812 4371
കൌണ്‍സില്‍ അംഗവും വികാരിയുമായ ഫാ. ഷിബു ഡാനിയേല്‍ : 845 641 9132
ക്വീന്‍സ് ഏരിയാ സമ്മേളനം ജനുവരി 11 ഞായറാഴ്ച എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ വെച്ചും റോക്ക്ലാന്റ്, വെസ്റ്റ് ചെസ്റ്റര്‍ അപ്സ്റ്റേറ്റ് ന്യൂയോര്‍ക്ക് സമ്മേളനം മാര്‍ച്ച് 15 ഞായറാഴ്ച സഫേണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വെച്ച് നടക്കും. മറ്റ് ഏരിയകളിലെ സമ്മേളന തീയതികള്‍ പിന്നീടറിയിക്കും.
Comments