സംഗീത സായാഹ്നം വര്‍ണ്ണാഭമായി
Text Size
Story Dated: Wednesday, December 24, 2014 01:15 hrs UTC
ഡാളസ്സ് : ദിവ്യധാര മ്യൂസിക്കിന്റെയും ദിവ്യവാര്‍ത്ത പത്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ റിച്ചാര്ഡ്സണ് കാല്‍വറി പെന്തെക്കോസ്തു ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 14നു വൈകീട്ടു നടന്ന സമ്മേളനം വര്‍ണ്ണാഭമായി.
ജോസ് പ്രകാശ് കരിമ്പനേത്തും, എസ്.പി. ജെയിംസും എം.സി.യായിരുന്നു. ലൈവ് ഓര്‍ക്കസ്ട്രായുടെ താളലഹരിയില്‍ നിര്മ്മലാപീറ്റര്, ആലീസ് സാജന്, ജോസ് പ്രകാശ് കരിമ്പേനേത്ത്, സാജന് എന്നിവരുടെ ഗാനങ്ങള്‍ അവിസ്മരണീയമായിരുന്നു.
ദിവ്യ വാര്‍ത്ത നടത്തിയ ബൈബിള്‍ വിജ്ഞാനമത്സര ജേതാക്കളായ റോസമ്മ സ്ക്കറിയാ, എലിസബേത്ത് കുരുവിള എന്നിവര്‍ക്ക് ജോയി തുമ്പണ്‍ അവാര്‍ഡുകള്‍ നല്കി. അച്ചന് കുഞ്ഞുകപ്പാമാംമൂട് കാഷ് അവാര്‍ഡും നല്കി.
കെ.പി.ഡബ്ലൂ.എഫ്(KPWF)ന്റെ അവാര്‍ഡ് പാസ്റ്റര്‍ വിയപുരം ജോര്‍ജ്ജുക്കുട്ടി പാസ്റ്റര്‍ രാജന് പരത്തിമൂടിനു നല്കി.
സംഗീതലോകത്തിനു നല്കിയ സമഗ്രസംഭാവനകളെ ആദരിച്ചു നിര്‍മ്മലാ പീറ്ററിനു പ്രസിദ്ധ ഓര്‍ക്കസ്ട്രാ ഡയറക്ടര്‍ വിസന്റ് അവാര്‍ഡ് നല്കി ആദരിച്ചു.
വാര്‍ത്ത : ജോയ് തുമ്പമണ്‍
Comments