ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ (മാരിയേജ് പ്രിപ്പറേഷന്‍ കോഴ്സ്) നടത്തുമെന്ന് രൂപതയ്ക്കുവേണ്ടി ഫാ. പോള്‍ ചാലിശേരി ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. 2014 നവംബര്‍ 28 മുതല്‍ 30 വരെ തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) കാസാ ഇറ്റാലിയയില്‍ (മുന്‍ സേക്രട്ട് ഹാര്‍ട്ട് സെമിനാരി) വെച്ചാണ് സെമിനാര്‍ നടത്തപ്പെടുന്നത്. (3800 W. Division St, Stone Park, IL 60165) അമേരിക്കയിലോ നാട്ടിലോ വെച്ച് വിവാഹിതരാകുവാന്‍ ആഗ്രഹിക്കുന്ന സീറോ മലബാര്‍ സഭയിലെ യുവതീയുവാക്കള്‍ക്ക് നിര്‍ബന്ധമായും ആവശ്യപ്പെടുന്ന ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്സാണിത്. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള പ്രഗത്ഭരായ വ്യക്തികളാണ് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വിവാഹ ജീവിതത്തിന്റെ ആത്മീയവും ഭൗതീകവുമായ തലങ്ങളില്‍ കൂടുതല്‍ അറിവുകള്‍ നല്കുന്ന ഈ സെമിനാറില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കാന്‍ യുവതീയുവാക്കളെ ഫാ. പോള്‍ ചാലിശേരിയും, കോര്‍ഡിനേറ്റര്‍ തോമസ് മൂലയിലും ക്ഷണിക്കുന്നു. നേരത്തെ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ സെമിനാറില്‍ പങ്കെടുക്കുവാന്‍ സാധിക്കുയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്കും രജ്സ്ട്രേഷനും ബന്ധപ്പെടുക: ഫാ. പോള്‍ ചാലിശേരി (919 749 7175, ഇമെയില്‍: frpaulchalissery@gmail.com), തോമസ് മൂലയില്‍ (630 779 0140, tmoolayil@gmail.com).
Comments