ഷിക്കോഗോ: 2015 ഫെബ്രുവരി 24ന് ഷിക്കാഗോയിലെ സിറ്റി കൗണ്‍സിലില്‍ 50-മത് വാര്‍ഡില്‍ നിന്നും മലയാളിയായ ഷാജന് കുര്യാക്കോസ് മല്‍സരിക്കുന്നു. തിരഞ്ഞെടുപ്പു പ്രചരണ ചിലവിലേക്ക് നടത്തുന്ന ഫണ്ട് റൈസിംഗ് ഡിന്നര്‍ നവംബര്‍ 9ന് ഡെസ്പ്ലെയിന്‍സിലുള്ള കോര്ട്ടുലാന്റ് സ്ക്വയറില്‍ വച്ച് നടത്തുന്നു.
ഷിക്കാഗോയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളും അധിവസിക്കുന്ന ഡിവോണ്‍ മേഖല ഉള്‍പ്പെടുന്നതാണ് ഷിക്കാഗോയിലെ 50-മത്തെ വാര്‍ഡ്.
അമേരിക്കന്‍ മലയാളിയായ ഷാജന് കുര്യാക്കോസ് ബിസിനസ് മേഖലയില്‍ ബിരുദവും ഇന്ത്യോ അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്റെ എക്സിക്യൂട്ടീവ് അംഗവുമാണ്. ഷിക്കാഗോയിലെ അറിയപ്പെട്ടിരുന്ന ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സമുന്നത നേതാവും ചങ്ങനാശ്ശേരിയില്‍ നിന്നും കുടിയേറി പാര്‍ത്തിരുന്ന ബാബു കുറിയാക്കോസിന്റെയും മേരിക്കുട്ടി കുരിയാക്കോസിന്റെയും മകനാണ്.
ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സജീവ രാഷ്ട്രീയപ്രവര്‍ത്തകനായ തെങ്ങുംമൂട്ടില്‍ കുടുംബാംഗമായ ഷാജന് മലയാളി കമ്മ്യൂണിറ്റിയില്‍ അറിയപ്പെടുന്ന ഒരു വ്യക്തിയായി മാറിയിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവര് www.50thwardforshajan.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
നവംബര്‍ 9ന് ഞായറാഴ്ച വൈകുന്നേരം 5.30 മണിക്ക് തിരഞ്ഞെടുപ്പ് ധനശേഖരണാര്‍ത്ഥം courtland square, 8909 David place, Des plaines,IL 60016. എന്ന സ്ഥലത്ത് വച്ചു നടത്തുന്ന ഡിന്നര്‍ പ്രോഗ്രാമില്‍ എല്ലാവരും സംബന്ധിക്കണമെന്ന് കോര്‍ഡിനേറ്റര്‍ ജോണി തെങ്ങുംമൂട്ടില്‍ അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജോണി തെങ്ങുംമൂട്ടില്‍ -847-309-2826, ഷാജന് കുര്യാക്കോസ്-773-875-1507, ജോഷി വള്ളിക്കളം-312-685-6749.
Comments