ഹൂസ്റ്റണില്‍ നിന്ന് ന്യൂജേഴ്സിയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യവേ, സീറ്റില്‍ ഉറങ്ങുകയായിരുന്ന യുവതിയെ ശല്യപ്പെടുത്തിയ ഞരമ്പു രോഗിയെ കോടതി എട്ടു മാസം തടവിനു ശിക്ഷിച്ചു.ശിക്ഷ കിട്ടിയത് ഇന്ത്യക്കാരനായ ദെവേന്ദര്‍ സിംഗ് എന്ന 62 കാരനാണ്. ലൂസിയാനയില്‍ സ്ഥിരതാമസക്കാരനാണ് സിംഗ്.
യുവതിയുടെ തൊട്ടടുത്ത സീറ്റിലെ യാത്രക്കാരനായ സിംഗ് ഇവരെ ചുംബിക്കുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. ഈസമയം യുവതി ഉറക്കത്തിലായിരുന്നു. സിംഗിന്റെ വിക്രിയകള്‍ അതിക്രമിച്ചപ്പോള്‍ യുവതി ഉറക്കംവിട്ടെണീല്ക്കുകകയും ബഹളംവയ്ക്കുകയും ചെയ്തു. ഇതോടെ വിമാനത്തിലെ ജീവനക്കാരും മറ്റുയാത്രക്കാരും സംഭവത്തില്‍ ഇടപെട്ടു. ഞായറാഴ്ച ന്യൂ ജേഴ്സിയില്‍ ഇറങ്ങിയ സിംഗിനെ FBI അധികാരികള്‍ കസ്റ്റഡിയില്‍ എടുക്കുകയും തിങ്കളാഴ്ച ന്യൂജേര്‍സി ഡിസ്ട്രിക് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. abusive sexual contact എന്ന കുറ്റം ചുമത്തി സിംഗിനു എട്ടു മാസം തടവ് ശിക്ഷയാണ് കോടതി വിധിച്ചതു.
നാട്ടില്‍ കാട്ടുന്ന തരം താണ ഇത്തരം വിക്രിയകള്‍, അമേരിക്കയില്‍ കാട്ടിയാല്‍ തടവ് ശിക്ഷയായിരിക്കും എന്നത് പുതുതായി എത്തുന്ന ഞരമ്പു രോഗികള്‍ മസ്സിലാക്കുക.
Comments