- K S Johnson
പ്രവാസി ഭാരതീയ ദിവസിന്റെ മാതൃകയില്‍ പ്രവാസി മലയാളികളെ സംഘടിപ്പിച്ച് പ്രവാസി കേരളീയ ദിവസ് നടത്തുന്നത് പരിഗണിക്കുമെന്ന് സംസ്ഥാന പ്രവാസി കാര്യ വകുപ്പ് മന്ത്രി ശ്രീ. കെ.സി ജോസഫ് വെളിപ്പെടുത്തി. യൂറോപ്പില്‍ നോര്‍ക്കയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് മന്ത്രിയ്ക്ക് നല്കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുമ്പോള്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ലണ്ടനില്‍ കഴിഞ്ഞ ആഴ്ച്ച നടന്ന പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുത്തതിനു ശേഷമാണ് അദ്ദേഹം പ്രവാസി കേരളീയ ദിവസ് എന്ന ആശയം പങ്കുവച്ചത്. നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷം യൂറോപ്പിലെ മലയാളികളെ നോര്‍ക്കയുമായി ബന്ധിപ്പിക്കുന്നതിനുള്ള കൂടുതല്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ മലയാളികള്‍ക്ക് വേണ്ടി ആദ്യ പ്രവാസി കേരളീയ ദിവസ് സംഘടിപ്പിക്കണമെന്ന? ഒ.ഐ.സി.സി. യു.കെ പ്രതിനിധികളുടെ ആവശ്യം അനുഭാവപൂര്‍ണ്ണം പരിഗണിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്കി.
മന്ത്രിയോടൊപ്പം അദ്ദേഹത്തിന്റെ പത്നി സാറാ ജോസഫ്, നോര്‍ക്ക സെക്രട്ടറി ശ്രീമതി. റാണി ജോര്‍ജ് ഐ.എ.എസ്, അഡീ. സെക്രട്ടറി. ശ്രീ ആര്.എസ്. കണ്ണന് എന്നിവരും പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുത്തിരുന്നു. കൂടാതെ ഒ.ഐ.സി.സി യു.കെയുടെ പ്രതിനിധികളായി ദേശീയ ആക്ടിങ് പ്രസിഡന്റ് ജെയ്സണ്‍ ജോര്‍ജ്, ഭാരവാഹികളായ എബി സെബാസ്റ്റ്യന്‍, മാമ്മന്‍ ഫിലിപ്പ്, തോമസ് പുളിക്കല്‍, അനു ജോസഫ്, ഷൈമ അമ്മാള്‍ എന്നിവര്‍ പങ്കെടുത്തു
Comments