ഫോമയുടെ ജനറല്‍ കൌണ് സില് മയാമിയില്‍ ആരംഭിച്ചു. ഫോമയെ പ്രതിനിധീകരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്നലെ തന്നെ പ്രതിനിധികള്‍ എത്തി ചേര് ന്നിരുന്നു. പ്രസിഡന്റ് ആനന്ദന് നിരവേലും ജനറല്‍ സെക്രട്ടറി ഷാജിയും അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ജോണ്‍ ടൈറ്റസും ഏവരെയും സ്വാഗതം ചെയ്തു കൊണ്ട് എല്ലായിടത്തും ഉണ്ടായിരുന്നു. ഭരണഘടന ഭേദഗതികളൊന്നുമുണ്ടാകില്ല ജനറല്‍ ബോഡിയില്‍ എന്ന് കരുതുന്നു. അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനായിരുന്ന ശശിധരന് നായര്‍ രണ്ട് കൊല്ലത്തെ പ്രവര് ത്തനങ്ങള് വിലയിരുത്തി സം സാരിച്ചു.പുതിയ ഭരണസമിതിയോട് ആലോചിക്കാതെ ഇലക്ഷന് കഴിഞ്ഞു പദ്ധതികള്‍ പ്രഖ്യാപിച്ചത് ചോദ്യം ചെയ്യപ്പെട്ടു.തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത്തരമൊരു നീക്കം ഉണ്ടാകാതിരിക്കുവാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ടായി..പുതിയ ഭരണസമിതിക്ക് ജുഡീഷ്യല്‍ കൌണ് സില് ചെയര്മാന് സത്യപ്രതിഞ്ജ ചൊല്ലി കൊടുത്തു.
Comments