ഡിട്രോയ്റ്റ് . മിഷിഗണിലെ വോളിബോള്‍ പ്രേമികളുടെ കൂട്ടായ്മയായ ഡിട്രോയ്റ്റ് ഈഗിള്‍സ് സ്പോര്‍ട്സ് ക്ളബിന്‍െറ ധനശേഖരണാര്‍ത്ഥം നടത്തിയ സ്റ്റേജ് പ്രോഗ്രാം ഇതാടാ അളിയാ പെരുന്നാള്‍, സംഘടനാ പാടവം കൊണ്ട് ശ്രദ്ധേയമായി. പരിപാടികളുടെ എംസി തോമസ് കര്‍ത്തനാര്‍ ആയിരുന്നു. ഡിട്രോയ്റ്റ് ഈഗിള്‍സ് സ്പോര്‍ട്സ് ക്ളബ് പ്രസിഡന്റ് മോഹന്‍ പനങ്കാവില്‍ സ്വാഗത പ്രസംഗം നടത്തി. തുടര്‍ന്ന് പരിപാടിയുടെ ഗ്രാന്‍ഡ് സ്പോണ്‍സേഴ്സായ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഏജന്റ് കോശി ജോര്‍ജ്, അനില്‍(അതിഥി റസ്റ്റോറന്റ്), രാജീവ് ഗാന്ധി (സിസ്റ്റാര്‍ മോള്ട്ട്ഗേയ്ജ്) എന്നിവരെ ആദരിച്ചു. അതിനുശേഷം ഡിട്രോയ്റ്റ് ഈഗിള്‍സിന്‍െറ എല്ലാമെല്ലാമായ മാത്യൂസ് ചെരുവില്‍ ക്ളബിനെ കുറിച്ചും അതിന്‍െറ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചെറു വിവരണം നല്കി.
ഫാ. ജോയ് ചക്കിയാര്‍ ആശംസകള്‍ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തിനു ഫലകം നല്കി ആദരിച്ചു.ഷോണ്‍ കര്‍ത്തനാര്‍ കൃതജ്ഞതയും അറിയിച്ചു പരിപാടികള്‍ പര്യവസാനിച്ചു.
കൂടുതല വിവരങ്ങള്‍ക്ക്:
മോഹന്‍ പനങ്കാവില്‍ : 248 670 9044
Comments