ഹൂസ്റ്റണ്‍ . ഇന്ത്യാ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍െറ ആഭിമുഖ്യത്തില്‍ രണ്ടാമത് എക്യുമെനിക്കല്‍ കണ്വന്ഷന് സ്റ്റാഫോര്‍ഡിലുളള സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വച്ച് നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
ഒക്ടോബര്‍ 24, 25 തീയതികളില്‍ (വെളളി, ശനി) നടത്തപ്പെടുന്ന യോഗങ്ങള്‍ വൈകുന്നേരം 6.30 ന് ആരംഭിക്കുന്ന ഹൂസ്റ്റണിലെ 17 ക്രൈസ്തവ ദേവാലയങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച് പ്രത്യേക കണ്വന്ഷന് ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നnല്കും.
കണ്വന്ഷന് യോഗങ്ങളില്‍ ഡാലസ് സെന്റ് ഇഗ്നേഷ്യസ് യാക്കോബായ ചര്‍ച്ച് വികാരി ഫാ. ജോണ്‍ വര്‍ഗീസ് കോറെപ്പിസ്കോപ്പാ മുഖ്യ പ്രഭാഷണങ്ങള്‍ നിര്‍വ്വഹിക്കും.
ഒക്ടോബര്‍ 25 ന് ശനിയാഴ്ച രാവിലെ 10.30 മുതല്‍ 12.30 വരെ നടത്തപ്പെടുന്ന യുവജനങ്ങളുടെ പ്രത്യേക യോഗത്തിന് (ഇംഗ്ലീഷ്) ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി ഫാ. ജേക്ക് കുര്യന് മുഖ്യ പ്രഭാഷകനായിരിക്കും.
സഭാ വ്യത്യാസമെന്യേ ഏവരും കടന്ന് ഈ യോഗങ്ങള്‍ അനുഗ്രഹകരമാക്കി തീര്‍ക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ. ഗീവര്‍ഗീസ് അരൂപാല കോറെപ്പിസ്കോപ്പാ : 281 969 8799
ഫാ. എം. ടി. ഫിലിപ്പ് : 281 530 3417
ഡോ. അന്നാ കെ. ഫിലിപ്പ് : 713 305 2772
റോബിന് ഫിലിപ്പ് : 713 408 4326
ഫാ. കെ. ബി. കുരുവിള : 281 636 0327
Comments