ഡിട്രോയിറ്റ് . മാര്‍ത്തോമ സീനിയര്‍ സിറ്റിസണ്‍സ് ഫെലോഷിപ്പ് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്‍െറ ആദ്യ ദേശീയ സമ്മേളനം ഡിട്രോയിറ്റ് മാര്‍ത്തോമ പളളിയില്‍ ഒക്ടോബര്‍ 16 മുതല്‍ 18 വരെ നടക്കും. സമ്മേളനം ഭദ്രാസന അധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് ഉദ്ഘാടനം ചെയ്യും. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന് രൂപം നല്‍കുകയും അതിന്‍െറ വളര്‍ച്ചയില്‍ പങ്കുവഹിക്കുകയും ചെയ്ത ഭദ്രാസനത്തിലെ സീനിയര്‍ അംഗങ്ങളുടെ ഒത്തു ചേരലിന് വേദി ആകുകയാണ് ചരിത്രം ഉറങ്ങുന്ന 'മോട്ടോര്‍ നഗരി എന്നറിയപ്പെടുന്ന ഡിട്രോയിറ്റ്. ഒരു ചരിത്ര നിയോഗം പോലെ ഈ ആദ്യ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് ഡിട്രോയിറ്റ് മാര്‍ത്തോമ പളളിയിലെ സീനിയര്‍ സിറ്റിസണ്‍സ് ഫെലോഷിപ്പാണ്. 'ചര്‍ച്ചിങ് ദ് ഡയസ്പ്പോറ - ഫെയിത്ത് ഡെവലപ്പ്മെന്റ് ആന്‍ഡ് സ്റ്റുവാര്‍ഡ് ഷിപ്പ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുളള പഠനങ്ങള്‍ക്ക് ഫാ. ഡോ. ഐപ്പ് ജോസഫ് നേതൃത്വം നല്‍കും.
സമ്മേളനത്തിന്‍െറ വിവിധ സെഷനുകള്‍ക്ക് ഫാ. ജോണ്‍ മാത്യു, ഫാ. ഡാനിയേല്‍ തോമസ്, എബ്രഹാം മട്ടക്കന്, ഡോ. മാത്യു സാധു, ഒ. സി. എബ്രഹാം, ഡോ. മാത്യു തോമസ്, ഡോ. എം. വി. മാത്യു, മാത്യു ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കും. സമ്മേളനത്തില്‍ വേദ പഠനങ്ങള്‍, ആനുകാലിക വിഷയങ്ങളെപ്പറ്റിയുളള ചര്‍ച്ചകള്‍ ആരോഗ്യ വിഷയങ്ങളെപ്പറ്റിയുളള സെമിനാര്‍, കലാകായിക പരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തില്‍ വികാരി ഫാ. സി. കെ. കൊച്ചുമോന് സ്വാഗതം ആശംസിക്കും. ഫാ. ഫിലിപ്പ് വര്‍ഗീസ് ഡിട്രോയിറ്റ് പ്രാരംഭ ആരാധനക്ക് നേതൃത്വം നല്‍കുകയും ഒ. സി. കോശി ആശംസാ പ്രസംഗം നടത്തുകയും ചെയ്യും.
ഒക്ടോബര്‍ 18 ശനിയാഴ്ച രാവിലെ 8 മണിക്ക് നടക്കുന്ന വിശുദ്ധ കുര്ബാനയോടും തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തോടു കൂടി സമ്മേളനത്തിന് തിരശ്ശീല വീഴും. സമ്മേളനത്തിന്‍െറ നടത്തിപ്പിനായി ഡിട്രോയിറ്റ് മാര്‍ത്തോമ ചര്‍ച്ച് വികാരി ഫാ. സി. കെ. കൊച്ചുമോന്, ഫാ. പി. ചാക്കോ, ഫാ. ഫിലിപ്പ് വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. സമ്മേളനത്തോടു ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്ന സുവനീര്‍ സമ്മേളനത്തില്‍ പ്രകാശനം ചെയ്യും.
വാര്‍ത്ത : അലന് ചെന്നിത്തല
Comments