ഫോമയുടെ 2012-14 ഭരണസമിതിയുടെ അവാര്‍ഡ് നൈറ്റ് ഒക്ടോബര്‍ 18 നു ഫിലാഡല്‍ഫിയയില്‍
Text Size
Vinod Kondoor David
Aswamedham News Team
Story Dated: Wednesday, October 08, 2014 01:42 hrs UTC
ഫിലാഡല്‍ഫിയ: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക ഫോമായുടെ 2012/2014 ഭരണസമിതിയുടെ അവലോകന സമ്മേളനവും അവാര്‍ഡ് നൈറ്റും ഒക്ടോബര്‍ 18, 2014 ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയ, റാഡിസണ്‍ ഹോട്ടലില്‍ വച്ചു നടത്തപ്പെടുന്നതാണ്. പ്രസ്തുത സമ്മേളനത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും അതോടൊപ്പം ഫോമായുക്ക് വേണ്ടി പല മേഖലകളിലായി കഴിഞ്ഞ രണ്ടു വര്‍ഷം അഹോരാത്രം പ്രവര്‍ത്തിക്കുകയും ഫിലഡല്‍ഫിയ കണ്വെന്ഷന് വിജയമാക്കുവാന്‍ സഹായിച്ച എല്ലാ ഫോമാ പ്രവര്‍ത്തകരെയും അനുമോദിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
അതോടൊപ്പം ഈ സമ്മേളനത്തില്‍ വെച്ച് ഫോമായുടെ വര്‍ണ ശബളമായ സുവനീര്‍ പ്രകാശനം ചെയ്യപ്പെടുന്നതാണ്. അതിനായി സുവനീര്‍ ചെയര്മാന് ശ്രീ ജെ മാത്യുസും കമ്മിറ്റി അംഗങ്ങളും അവസാന ഘട്ട മിനുക്ക് പണിയിലാണ്. ഫോമായെ സ്നേഹിക്കുന്ന എല്ലാ അംഗങ്ങളും ഈ പരിപാടിയില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യുവും സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസും ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പും അഭ്യര്‍ത്ഥിച്ചു അതോടൊപ്പം ഒക്ടോബര്‍ 24 ആം തീയതി മയാമിയില്‍ വച്ചു നടക്കുന്ന പുതിയ ഭരണ സമിതിയുടെ പ്രവര്ത്തനോല്ഘാടനത്തിലും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് മാത്യു 267 549 1196
Comments