ഫ്ളോറിഡ: എല്ലാ പ്രതിസന്ധികളിലും കരുത്ത് നല്കുന്ന ദൈവം ഇന്നും ജീവിക്കുന്നതിനാല്‍ പ്രാര്‍ത്ഥനയിലൂടെ വിഷമഘട്ടങ്ങളെ അതിജീവിക്കുവാനും പ്രതിസന്ധികളില്‍ പ്രത്യാശയുള്ളവരായിരിക്കുവാനും മനുഷ്യനു സാധിക്കുമെന്ന് പാസ്റ്റര്‍ സാം പനച്ചയില്‍ പ്രസ്താവിച്ചു. ഫ്ളോറിഡ ഒര്‍ലാന്റോയിലുള്ള ഐ.പി.സി സഭയില്‍ ഒക്ടോബര്‍ 5 ന് ഞായറാഴ്ച നടന്ന ആരാധന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ പ്രസിഡന്റും സീനിയര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ ജേക്കബ് മാത്യൂ മുഖ്യ പ്രഭാഷണം നടത്തി.
വിവിധ ഭാഷകളില്‍ ഗായകസംഘങ്ങളുടെ ഗാനശുശ്രൂഷയും ഉണ്ടായിരുന്നു. ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ യുവജനവിഭാഗമായ പി.വൈ.പി.എ യുടെ ജനറല്‍ സെക്രട്ടറി, സഭ കൗണ്‍സില്‍ പ്രസ്ബെറ്ററി അംഗം, ഐ.പി.സി സഭാശുശ്രൂഷകന്‍, യുവജന സംഘാടകന്‍, പ്രഭാഷകന്‍, ക്രൈസ്തവ പത്രപ്രവര്ത്തകന് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ പാസറ്റര്‍ സാം പനച്ചയില്‍ ന്യുയോര്‍ക്ക്, ന്യൂജേഴ്സി, ഫിലദല്‍ഫിയ, ഡാളസ്സ്, ഒക്കലഹോമ, ഹൂസ്റ്റണ്‍, തുടങ്ങിയ സ്ഥലങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന വിവിധ സമ്മേളനങ്ങളില്‍ പ്രസംഗിക്കും.
വിവരങ്ങള്‍ക്ക്: 516 859 1805
Comments