നാഷ്വില്‍, ടെന്നസി: നാഷ്വില്‍ ടെന്നസിയിലെ ബ്ലെസ്ഡ് മദര്‍ തെരേസാ സീറോ മലബാര്‍ കാത്തലിക് മിഷനില്‍ മദര്‍ തെരേസായുടെ തിരുനാള്‍ സമുചിതമായി ആഘോഷിച്ചു. അറ്റ്ലാന്റാ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഫൊറോനാ പള്ളി വികാരി റവ.ഫാ. മാത്യു ഇളയടത്തുമഠം എം.എസ്.എഫ്.എസ് മുഖ്യകാര്‍മികനായി ദിവ്യബലിയര്‍പ്പിച്ചു.
നാഷ്വില്‍ രൂപതാധ്യക്ഷന്‍ മോസ്റ്റ് റവ. ഡേവിഡ് ഛോബി വചനസന്ദേശം നല്കി. മിഷന് ഡയറക്ടര്‍ റവ.ഫാ. ടോമി ജോസഫ് പുളിയാനംപട്ടയില്‍ എം.എസ്.എഫ്.എസ് റവ.ഫാ. ജോണ്‍ പഴത്തുപറമ്പില്, റവ.ഫാ. ടൈറ്റസ് പറവക്കാട്ടില്, റവ.ഫാ. ജോമി പനയ്ക്കല്‍, റവ.ഫാ. ഏബ്രഹാം പന്തലാനാനിക്കല് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഡോ. ഗ്രിഗറി ജോബിന്റെ നേതൃത്വത്തില്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ പള്ളിയിലെ കുട്ടികളുടെ ക്വയറും, ചെണ്ടമേളവും തിരുനാളിന് ഭക്തിനിര്‍ഭരമായ മോടിയേകി. വിനയ് വര്‍ഗീസ്, ജസ്ലിന് വര്‍ഗീസ് ദമ്പതികളാണ് തിരുനാള്‍ ഏറ്റുനടത്തിയത്. തിരുനാളിന് മിഷന് ഡയറക്ടര്‍ റവ.ഫാ. ടോമി ജോസഫ് പുളിയനംപട്ടയില് എം.എസ്.എഫ്.എസ്, കൈക്കാരന്മാരായ സാം ആന്റോ പുത്തന്‍കളം, ബബലൂ ചാക്കോ നെങ്ങാട്ട് എന്നിവര്‍ നേതൃത്വം നല്കി. ബ്ലെസ്ഡ് മദര്‍ തെരേസായുടെ തിരുനാള്‍ കൊണ്ടാടി
Picture
നാഷ്വില്‍, ടെന്നസി: നാഷ്വില്‍ ടെന്നസിയിലെ ബ്ലെസ്ഡ് മദര്‍ തെരേസാ സീറോ മലബാര്‍ കാത്തലിക് മിഷനില്‍ മദര്‍ തെരേസായുടെ തിരുനാള്‍ സമുചിതമായി ആഘോഷിച്ചു. അറ്റ്ലാന്റാ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഫൊറോനാ പള്ളി വികാരി റവ.ഫാ. മാത്യു ഇളയടത്തുമഠം എം.എസ്.എഫ്.എസ് മുഖ്യകാര്‍മികനായി ദിവ്യബലിയര്‍പ്പിച്ചു.
നാഷ്വില്‍ രൂപതാധ്യക്ഷന്‍ മോസ്റ്റ് റവ. ഡേവിഡ് ഛോബി വചനസന്ദേശം നല്കി. മിഷന് ഡയറക്ടര്‍ റവ.ഫാ. ടോമി ജോസഫ് പുളിയാനംപട്ടയില്‍ എം.എസ്.എഫ്.എസ് റവ.ഫാ. ജോണ്‍ പഴത്തുപറമ്പില്, റവ.ഫാ. ടൈറ്റസ് പറവക്കാട്ടില്, റവ.ഫാ. ജോമി പനയ്ക്കല്‍, റവ.ഫാ. ഏബ്രഹാം പന്തലാനാനിക്കല് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഡോ. ഗ്രിഗറി ജോബിന്റെ നേതൃത്വത്തില്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ പള്ളിയിലെ കുട്ടികളുടെ ക്വയറും, ചെണ്ടമേളവും തിരുനാളിന് ഭക്തിനിര്‍ഭരമായ മോടിയേകി. വിനയ് വര്‍ഗീസ്, ജസ്ലിന് വര്‍ഗീസ് ദമ്പതികളാണ് തിരുനാള്‍ ഏറ്റുനടത്തിയത്. തിരുനാളിന് മിഷന് ഡയറക്ടര്‍ റവ.ഫാ. ടോമി ജോസഫ് പുളിയനംപട്ടയില് എം.എസ്.എഫ്.എസ്, കൈക്കാരന്മാരായ സാം ആന്റോ പുത്തന്‍കളം, ബബലൂ ചാക്കോ നെങ്ങാട്ട് എന്നിവര്‍ നേതൃത്വം നല്കി.
Comments