ഗാര്‍ലന്റ് : ഡാളസ് കേരള ലിറ്ററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാഹിത്യസംവാദവും, എഴുത്തിനിരുത്തും ഒക്ടോബര്‍ 4 ശനിയാഴ്ച രാവിലെ 10 മുതല്‍ ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററില്‍ നടക്കും. വിദ്യാരംഭം കുറിക്കുന്നതിന് താല്പര്യമുള്ള കുട്ടികളേയും കൊണ്ടു കൃത്യസമയത്തു എത്തിചേരേണ്ടതാണെന്ന് കെ.എല്‍.എസ്.ഭാരവാഹികള്‍ അറിയിച്ചു. ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ സാഹിത്യ-സാംസ്ക്കാരിക-സാമൂഹ്യ-സംഘടന നേതാക്കളായ ഡോ.എം.വി.പിള്ള, എം.എസ്.ടി.നമ്പൂതിരി തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.
Comments