15-ാമത് മാര്‍ത്തോമ ഫെസ്റ്റ്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Friday, October 03, 2014 02:14 hrs UTC
ഡാലസ്: മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് സംഘടിപ്പിക്കുന്ന 15-ാം മത് മാര്‍ത്തോമ ഫെസ്റ്റ് ഒക്ടോബര്‍ നാലാം തിയതി ശനിയാഴ്ച രണ്ട് മണി മുതല്‍ 9 മണി വരെ പളളിയങ്കണത്തില്‍ വെച്ച് നടത്തപ്പെടുന്നു.
വൈകിട്ട് ആറ് മണി മുതല്‍ പബ്ലിക് മീറ്റിങും തുടര്‍ന്ന് ഡാലസിലെ വിവിധ ഡാന്‍സ് സ്റ്റാളുകളുടെ കലാപരിപാടികളും മാജിക് ഷോയും കുട്ടികള്‍ക്കായി പ്രത്യേകം റൈഡ്, സ്ലൈഡ്, ഫെയ്സ് പെയ്ന്റിങ് ഗെയിംസ് മുതലായവ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
ഇതിന്റെ കണ്‍വീനറന്മാരായി പ്രവര്‍ത്തിക്കുന്നത് അലക്സ് ചാക്കോയും ലൈല അലക്സാണ്ടറും പ്രോഗ്രാം കണ്‍വീനറായി അഞ്ജു ബിജിലിയും പ്രവര്‍ത്തിക്കുന്നു. ഈ ഫെസ്റ്റില്‍ നിന്നും ലഭിക്കുന്ന തുക വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നു. ഈ ഫെസ്റ്റിലേക്ക് ഡാലസിലെ എല്ലാ മലയാളി സമൂഹത്തയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
പ്രസിഡന്റ് ഫാ. ജോസ് സി. ജോസഫ് മാത്യു : 972 939 0699
Comments