ഡാളസ്: എമിറേറ്റ്സ് എയര്‍ലൈന്‍സിന്‍െറ അഭിമാനമായസൂപ്പര്ജംബോ എ380 എയര്ബസ്ഡാളസില് നിന്നും ഒക്ടോബര്‍ ഒന്ന് മുതല്‍ സര്‍വീസ് ആരംഭിച്ചു. ക്വാന്ററാസ് എയര്‍ലൈന്‍സിനു ശേഷംഡാളസ് ഫോര്‍ട്ട്വര്‍ത്ത് ഇന്റര്നാഷണല്വിമാനത്താവളത്തില് നിന്നും എ380 എയര്‍ബസ് സര്‍വീസ് ആരംഭിക്കുന്ന രണ്ടാമത്തെ എയര്‍ലൈന്‍സാണ് എമിറേറ്റ്സ്.
ദുബായ് നിന്നും കന്നിപ്പറക്കല്‍ നടത്തി ഡിഎഫ്ഡബ്ല്യു എയര്‍പോര്‍ട്ടില്‍ രാവിലെകൃത്യം 9:30ന് എത്തിയ എ380 എമിറേറ്റ്സ്വിമാനത്തെ ഡിഎഫ്ഡബ്ല്യുഎയര്പോര്ട്ട്
ഫയര്എന്ജിന്നുകള് പരമ്പരാഗതമായരീതിയില്വെള്ളമൊഴിച്ച്സ്വാഗതംചെയ്തു.
ഈ പറക്കലിനോടനുബന്ധിച്ചുഎമിറേറ്റ്സ് എയര്‍ലൈന്‍സും എയര്‍പോര്‍ട്ട് അധികൃതരും ചേര്‍ന്നു നടത്തിയ ചടങ്ങില്‍ ഡിഎഫ്ഡബ്ല്യുചീഫ്എക്സിക്യൂട്ടീവ്ഓഫീസര്ഷോണ് ഡൊണാഹു, എമിറേറ്റ്സ്സീനിയര്വൈസ് പ്രസിഡന്റ്ഹ്യൂബേര്ട്ട് ഫ്രാക് , ഡാളസ്മേയര് മൈക്ക്റോളിംഗ്സ്, ഫോര്‍ട്ട്വര്‍ത്ത് മേയര്‍ ബെറ്റ്സി പ്രൈസ് എന്നിവര്‍ പ്രസംഗിച്ചു. എമിറേറ്റ്സിന്റെമറ്റ് ഉന്നത ഉദ്യോഗസ്ഥരുംസന്നിഹിതരായിരുന്നു.
പ്രത്യേകക്ഷണിതാക്കളായിവിവിധ ഇന്ത്യന്‍ സാംസ്കാരികവ്യവസായികസംഘടനാ നേതാക്കളും ട്രാവല്ഏജന്റുകളും പങ്കെടുത്തു. അതിഥികള്ക്കായിവിമാനത്തി ന്നുള്ളില്ഗൈഡഡ്ടൂറുംലഘുഭക്ഷണവും ക്രമീകരിച്ചിരുന്നു.
രണ്ട് നിലകളിലായി 489 സീററുകള് ഉള്ള എ380 എയര്ബസില്എല്ലാവിധ അത്യാധുനിക സൗകര്യങ്ങളുംഒരുക്കിയിട്ടുണ്ട്. 1800 മ്യൂസിക്ക് ചാനലുകള്‍, വൈഡ്സ്ക്രീന്‍ ടെലിവിഷന്‍, ഫസ്ററ് ക്ലാസ്യാത്രക്കാര്ക്കായികുളിമുറി, സ്പാ, ലോഞ്ച്ഏറിയാ ഒക്കെ സൂപ്പര്‍ജംബോ എ380 എയര്‍ബസിന്‍െറ പ്രത്യേകതകളാണ്.
എമിറേറ്റ്സിന്റെ ഡിഎഫ്ഡബ്ല്യുസര്വീസില് അഭിമാനം കൊള്ളുന്നതായി ഇന്തോ-അമേരിക്കന്‍ ചേംബര്ഓഫ്കോമേഴ്സിന്റെമലയാളിയായ ആദ്യചെയര്‍മാന്‍ തിയോഫിന്‍ ചാമക്കാല പറഞ്ഞു. ദിവസേന 1850 വിമാനങ്ങള്‍ പറന്നുയരുന്ന ഡിഎഫ്ഡബ്ല്യുഇപ്പോള്ലോകത്തിലെമൂന്നാമത്തെ തിരക്കേറിയഎയര്പോര്ട്ട് ആണ്.എ380 എയര്‍ബസിന്‍െറ വരവോടെ ടെക്സാസിന്െറയും ഡിഎഫ് ഡബ്ല്യുവിന്െറയും ബിസ്നസ് ടൂറിസം മേഖലയില്എമിറേറ്റ്സ്ശക്തമായ സാന്നിദ്ധ്യമായി മാറുമെന്ന്ലോയല് ട്രാവല്‍സ് മാനേജര്‍ ജോജി ജോര്‍ജ് അഭിപ്രായപ്പെട്ടു.
Comments