ഫ്ളോറിഡ: ഫ്ളോറിഡയിലെ ഗെയ്ന്‍സ് വില്ലില്‍ നിന്നും ഇരുപത് മൈല്‍ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ബെല്‍ എന്ന സ്ഥലത്ത് നടന്ന വെടിവെയ്പില്‍ ഒരു വീട്ടിലെ എട്ടുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ന് (സെപ്റ്റംബര്‍ 18-ന്) ആണ് സംഭവം നടന്നത്.
പിതാവാണ് വെടിവെയ്പ് നടത്തിയത്. മക്കളേയും മക്കളുടെ ആറു കുട്ടികളേയുമാണ് ഇയാള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. കുട്ടികള്‍ 3 മാസം മുതല്‍ 10 വയസുവരെയുള്ളവരാണെന്ന് ഗില്‍ ക്രൈസ്റ്റ് കൗണ്ടി ഷെരീഫ് റോബര്‍ട്ട് ഷുല്‍റ്റ്സ് അറിയിച്ചു.
വെടിവെയ്പിനുശേഷം പിതാവ് 911 വിളിച്ച് പോലീസിനെ വരുത്തുകയും തുടര്‍ന്ന് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Comments