ന്യൂയോര്‍ക്ക്: നവ കേരള ആര്‍ട്സ് ക്ലബിന്റെ ഓണാഘോഷങ്ങള്‍ മലയാളം ടിവിയില്‍ ശനിയാഴ്ച രാവിലെ 10 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.
സമ്പല്സമൃദ്ധമായ ഒരു ഗതകാലപ്രൗഢിയുടെ സ്മരണയിലാണ് തിരുവോണാഘോഷത്തിന്റെ അടിത്തറ പണിതിട്ടുള്ളത്. മാവേലിനാടുവാണീടുന്നകാലത്തെ കാലാതിവര്‍ത്തിയായ പ്രശസ്തിയും. വസന്തകാലവും ഇന്ന് പുന:സൃഷ്ടിനടത്തുന്നത് പ്രവാസി മലയാളികളാണ്. അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷങ്ങളിലെ പ്രൗഢഗംഭീരമായ ആഘോഷങ്ങളാണ് നവകേരളാ ആര്‍ട്സ് ക്ലബ് അമേരിക്കന്‍ മലയാളികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. തിരുവാതിരക്കളി മുതല്‍ ഓണത്തിന്റെ എല്ലാ ആഘോഷങ്ങളും ഉള്‍പ്പെടുത്തിയാണ്. നവകേരള ആര്‍ട്സ് ക്ലബിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം മലയാളം ടിവിയില്‍ അവതരിപ്പിക്കുന്നത്.
മലയാളം ഐപിടിവി ബോംടിവി പ്ലാറ്റ്ഫോമില്‍ ലഭിക്കുന്ന മലയാളത്തിലെ എല്ലാ ചാനലുകള്‍ക്കൊപ്പമാണ് മലയാളം ടിവിയും ദൃശ്യമാകുന്നത്. അമേരിക്കന്‍ മലയാളികളുടെ പ്രാദേശിക ഉത്സവകാഴ്ചകള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് മുന്പില് എത്തിക്കുന്നതിനും യു.എം. ബോക്സ് കണക്ഷനും വിളിക്കുക.
Comments