ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 7-ാം തീയതി ഞായറാഴ്ച വൈകിട്ട് 6.30 ന് കെ.സി.എസ്. കമ്മ്യൂണിറ്റി സെന്ററില്‍വെച്ച് നടത്തപ്പെടുന്നതാണ്. കേരള ജനത ഐശ്വര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായി ആഘോഷിക്കുന്ന തിരുവോണ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എല്ലാ കെ.സി.എസ്. അംഗങ്ങളേയും കെ.സി.എസ്. ഭരണസമിതി കമ്മ്യൂണിറ്റി സെന്ററിലേക്ക് പ്രത്യേകം ക്ഷണിക്കുന്നു.
കേരള തനിമയുടെ പ്രതീകമായ മുണ്ടും ജുബായും സെറ്റുസാരിയും അണിഞ്ഞ് ചെണ്ടമേളത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മാവേലി മന്നനെ വരവേല്‍ക്കാന്‍ സെപ്റ്റംബര്‍ 7-ാം തീയതി ഞായറാഴ്ച മാറ്റിവെക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഓണോഘോഷത്തോടൊപ്പം പോഷകസംഘടനകളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. ഓണാഘോഷ പരിപാടികള്‍ക്ക് കോര്‍ഡിനേറ്റേഴ്സായ ജെസ്റ്റിന് തെങ്ങനാട്ട്, ബാബു തൈപ്പറമ്പില്‍, കെ.സി.എസ്. പോഷകസംഘടനാ ഭാരവാഹികളും നേതൃത്വം നല്‍കുമെന്ന് കെ.സി.എസ്. പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം അറിയിച്ചു. ജൂബി വെന്നലശ്ശേരി അറിയിച്ചതാണിത്.
Comments