ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കുന്ന കുടുംബ നവീകരണ കണ്വന്ഷന് ഇന്ന് (ജൂണ്‍ 12) തുടക്കമാകും. രാവിലെ 10 മണിക്ക് ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ബൈബിള്‍ പ്രതിഷ്ഠ നടത്തി കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുന്നതോടുകൂടി നാലു ദിവസം നീണ്ടു നില്ക്കുന്ന കുടുംബ നവീകരണ കണ്വന്ഷന് തുടക്കമാകും.
മുതിര്‍ന്നവര്‍ക്ക് കത്തീഡ്രല്‍ പള്ളിയിലും, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പാരീഷ് ഹാള്‍, അല്‍ഫോന്‍സാ ഹാള്‍, ചാവറ ഹാള്‍ തുടങ്ങിയ വേദികളില്‍ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ആറ് ട്രാക്കുകളിലായി ശുശ്രൂഷകള്‍ നടത്തപ്പെടും. പ്രശസ്ത ധ്യാന പ്രസംഗകരായ റവ.ഫാ. ജേക്കബ് മഞ്ഞളി, റവ.ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ട്, റവ.ഫാ. ബോബി എമ്പ്രയില്‍, യു.കെ. സെഹിയോന്‍ ടീം എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ബ്ര. ഷൈജന്‍, സെഹിയോന്‍ ടീം എന്നിവര്‍ ഗാനശുശ്രൂഷകള്‍ നയിക്കും.
ബേബി സിറ്റിംഗിനുള്ള സൗകര്യമുണ്ടായിരിക്കും. ഉച്ചഭക്ഷണം നല്‍കും. താത്പര്യമുള്ള ഏവര്‍ക്കും കണ്‍വന്‍ഷനില്‍ പങ്കെടുക്കാമെന്ന് കത്തീഡ്രല്‍ വികാരി റവ.ഫാ. ജോയി ആലപ്പാട്ട് അറിയിച്ചു.
Comments