പ്രവാസി മലയാളി ഫെഡറേഷന് ഡാളസ് ചാപ്റ്റര്‍ രൂപീകരണയോഗം മെയ് 11ന്
Text Size
Story Dated: Monday, May 05, 2014 10:26 hrs UTC
ഗാര്‍ലന്റ് (ഡാളസ്): കേരളത്തില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്ന മലയാളികളെ ഒരു കുടക്കീഴില് അണിനിരത്തുന്നതിനും പ്രവാസികള്‍ക്കര്‍ഹമായ അംഗീകാരം നേടിയെടുക്കുന്നതിനും ആഗോളതലത്തില്‍ രൂപം കൊണ്ട പ്രവാസി മലയാളി ഫെഡറേഷന് ഡാളസ് ചാപ്റ്റര്‍ രൂപീകരണയോഗം മെയ് 11ന് ഞായറാഴ്ച വൈകുന്നേരം 5മണിയ്ക്ക് ഗാര്‍ലന്റ് ബെല്‍റ്റ് ലയ്നിലുള്ള കിയാ റെസ്റ്റോറന്റില്‍ വച്ച് ചേരുന്നതാണ്.
ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് പ്രദേശങ്ങളില്‍ കേരളത്തില്‍ നിന്നും പ്രവാസികളായി താമസിയ്ക്കുന്ന എല്ലാ മലയാളികളെയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പി.എം.എഫ്. കോര്‍ഡിനേറ്റര്‍ തോമസ് രാജന് അറിയിയ്ക്കുന്നു. ഡാളസ് ചാപ്റ്ററിന്റെ 2014-15 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെയും യോഗത്തില്‍നിന്നും തെരഞ്ഞെടുക്കുമെന്നും തോമസ് രാജന് അറിയിച്ചു. പി.എം.എഫ് കേന്ദ്ര ട്രഷറാര്‍ പി.പി.ചെറിയാനും, ടെക്സാസ് സംസ്ഥാന സംസ്ഥാന ഭാരവാഹികളും, സാമൂഹ്യ സംസ്ക്കാരിക നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്ന് തോമസ് രാജന് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് രാജന്-214-287-3135
ജീമോന്‍ റാന്നി
Comments