ന്യൂജേഴ്സി: ന്യൂജേഴ്സി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന 'C ജെ.എഫ്.എ അഡൈ്വസറി ബോര്‍ഡ് ഡയറക്ടറായ വര്‍ഗീസ് മാത്യുവും, ലീഗല്‍ അഡൈ്വസറായി ജേക്കബ് കല്ലുപുരയ്ക്കലുമാണ് നിയമിതരായത്. ഇവ രണ്ടും വോളണ്ടിയര്‍ തസ്തികകളാണ്. ജെ.എഫ്.എ ചെയര്മാന് തോമസ് കൂവള്ളൂരാണ് ഇവരെ ഈ പദവിയിലേക്ക് നിയമിച്ചതും ആ വിവവരം മാധ്യമങ്ങള്‍ക്കായി വെളിപ്പെടുത്തിയതും.
ന്യൂജേഴ്സി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനം ജാതി, മത, വര്‍ഗ്ഗ, രാഷ്ട്രീയ, സാംസ്കാരിക വ്യത്യാസങ്ങള്‍ക്കതീതമായി എല്ലാ മനുഷ്യരുടേയും അവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്ന ഒരു സന്നദ്ധ സംഘടനയാണ്. നീതിയുക്തമായ ഒരു പുതിയ ലോകക്രമത്തിനായി അവസാനം വരെ പോരാടുകയെന്നതാണ് ഈ പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.
ശബ്ദമില്ലാത്തവന്റെ അഥവാ ശബ്ദിക്കാന്‍ അവസരം നിഷേധിക്കപ്പെട്ടവന്റെ ശബ്ദമായി മാറുകയാണ് ജെ.എഫ്.എയുടെപ്രവര്ത്തകര്. പ്രവര്‍ത്തനം ആരംഭിച്ചിട്ട് വളരെ നാളായില്ലെങ്കിലും നീതിരഹിതമായ ഇന്നത്തെ ലോകക്രമത്തിന് പുരോഗമനപരമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ ഏറെ സംഭാവന നല്കാന് ഈ പ്രസ്ഥാനത്തിന് ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്.
ഈ പുതിയ നിയമനങ്ങള്‍ ജെ.എഫ്.എയുടെ ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ക്കിടയാക്കുമെന്നും ഒരു പ്രൊഫഷണല്‍ സമീപനമുണ്ടാക്കാന് ഇടയാക്കുകയും ചെയ്യുമെന്ന് തോമസ് കൂവള്ളൂര്‍ അഭിപ്രായപ്പെട്ടു. ഈ രണ്ടു വ്യക്തികളും ഈ പ്രസ്ഥാനത്തെ നയിക്കാന്‍ കാര്യപ്രാപ്തിയുള്ളവരാണ്. ജെ.എഫ്.എയുടെ ഇപ്പോഴത്തെ നേതൃത്വത്തോടൊപ്പം അണിചേരുന്ന ഇവര്‍ ഇപ്പോള്‍ മുതല്‍ ഈ സംഘനടയുടെ ഔദ്യോഗികമായി സഹായിച്ചുതുടങ്ങും.
കേരള സമാജം ഓഫ് സ്റ്റാറ്റന്‍ഐലന്റിന്റെ മുന്‍ പ്രസിഡന്റായിരുന്ന വര്‍ഗീസ് മാത്യു ഇപ്പോള്‍ പര്‍ച്ചേസിംഗ് ബില്‍ഡിംഗ് സര്‍വീസ് 32 ബി.ജെ ഫണ്ട്സിന്റെ ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നു.
അഭിഭാഷകനായ ജേക്കബ് കല്ലുപുരയ്ക്കല്‍ ഒരു പ്രമുഖ ധനകാര്യസ്ഥാപനത്തിന്റെ ലീഗല്‍ കണ്‍സള്‍ട്ടന്റായി സേവനം അനുഷ്ഠിക്കുന്നു. അമേരിക്കയിലേയും ഇന്ത്യയിലേയും ചില യൂണിവേഴ്സിറ്റികളില്‍ ഇന്റര്‍നാഷണല്‍ ബാങ്കിംഗ്, ഡിപ്ലോമസി, ബിസിനസ് ലോ എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്ന ഒരു വിസിറ്റിംഗ് പ്രൊഫസര്കൂടിയാണിദ്ദേഹം.
Comments