വാഷിംഗ്ടണ്‍: സാമ്പത്തികമാന്ദ്യകാലത്ത് തൊഴില്‍ നഷ്ടമായ 1.3 മില്യണ്‍ തൊഴില്‍രഹിതര്‍ക്കുള്ള തൊഴിലില്ലാവേതനം മൂന്ന് മാസത്തേക്കു കൂടി ദീര്‍ഘിപ്പിക്കുന്നതിനുളള ബില്ല് സെനറ്റ് പാസാക്കി. 37നെതിരെ 60 വോട്ടകള്‍ക്കാണ് സെനറ്റ് ബില്ല് പാസാക്കിയത്. എന്നാല്‍ കോണ്‍ഗ്രസില്‍ ബില്ലിന്റെ ഭാവി എന്താകുമെന്നതിനെക്കുറിച്ച് ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിലെ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ അംഗങ്ങളും ബില്ലിനെ എതിര്‍ക്കുന്നവരാണ്.
Comments