ചിക്കാഗോ: മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന അപാരമായ ശക്തിവിശേഷത്തെ ഉണര്‍ത്തി, ആസൂത്രിതമായി പരിശ്രമിച്ചാല്‍ ഉയര്‍ന്ന ജീവിതവിജയം നേടാം. പക്ഷേ ഇതേക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതു മൂലം പലരുടെയും പരിശ്രമം പാഴായിപ്പോകുന്നു. മനസ്സിന്റെ അത്ഭുതശക്തിവിശേഷം പരമാവധി ഉപയോഗപ്പെടുത്തുന്നതെങ്ങനെയെന്ന് പരിശീലിപ്പിക്കുന്ന മൈന്‍ഡ് മാസ്റ്ററി ശില്പശാല നടക്കും. മള്‍ട്ടി സെന്‍സറി ലേണിംഗ് ടൂള്‍സ് ഉപയോഗപ്പെടുത്തി വിജയത്തിന്റെ മനഃശാസ്ത്രം, ലോകത്തിലെ ഉന്നതവിജയം നേടിയവരുടെ വിജയത്തിന്റെ രഹസ്യങ്ങള്‍, മൈന്‍ഡ് പവര്‍ മാനേജ്മെന്റിന്റെ മാര്‍ഗങ്ങള്‍, മനസ്സിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന മാര്‍ഗ്ഗങ്ങള്‍, ആഗ്രഹിച്ചത് നേടാനാകാതെ വരുന്നതിന്റെ ഏഴു കാരണങ്ങള്‍, ഉപബോധമനസ്സിന്റെ അനന്തശക്തികള്‍ വര്‍ദ്ധിപ്പിക്കുന്നതെങ്ങനെ, ഉപബോധമനസ്സിനെ റീപ്രോഗ്രാം ചെയ്യുന്നതെങ്ങനെ, ഉപബോധമനസ്സിന്റെ ശക്തി ശക്തിപ്പെടുത്തി ലക്ഷ്യങ്ങള്‍ സഫലമാക്കുന്നതെങ്ങനെ, മനസ്സിനെ ഏകാഗ്രമാക്കുന്ന തന്ത്രങ്ങളുടെ 5 തലങ്ങള്‍, മെഡിറ്റേഷന്‍ പരിശീലിക്കേണ്ടതിന്റെ 20 കാരണങ്ങള്‍ മുതലായ വിഷയങ്ങള്‍ ഈ ശില്പശാലയില് കൈകാര്യം ചെയ്യുന്നു. നവംബര്‍ 9-ന് രാവിലെ 9 മണി മുതല്‍ 6 മണി വരെ ചിക്കാഗോയിലെ കത്തീഡ്രല്‍ ബെല്‍വുഡ് സെന്റ് തോമസ് സീറോ മലബാര്‍ ചാവറ ഹാളില്‍ വച്ച് നടക്കുന്ന ഈ ശില്പശാല നയിക്കുന്നത് രാജ്യാന്തരപ്രശസ്തനായ മനഃശക്തി പരിശീലകനും ഗ്രന്ഥകാരനും സക്സസ് കോച്ചുമായ ഡോ. പി. പി. വിജയനാണ്. ലോകത്തിലെ പ്രശസ്തമായ പല യൂണിവേഴ്സിറ്റികളിലും വിസിറ്റിംഗ് പ്രൊഫസറും ലോകോത്തര കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ മാസ്റ്റര്‍ ട്രെയിനറുമാണ് ഡോ. വിജയന്. പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര് +18477227598, 7083070909, 8472870661, 8474770564 എന്നീഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Comments