ന്യൂയോര്‍ക്ക് : അമേരിക്കയിലെ ക്നാനായ യാക്കോബായ സമുദായത്തിന്റെ ആദ്യത്തെ പള്ളിയും, തറവാട് പള്ളി എന്ന് വിശേഷിക്കപ്പെടുന്നതുമായ ന്യൂയോര്‍ക്ക് യോങ്കെഴ്സിലുള്ള സെന്റ് പീറ്റേഴ്സ് ക്നാനായ വലിയ പള്ളിയുടെ 30വേ ആനുവേഴ്സറിക്കും, ക്നാനായ നൈററിനും 2014 നവംബര്‍ 29 രാത്രി പതിനൊന്നര മണിയോട് കൂടി തിരശീല വീണു ...!!!
കൊടും തണുപ്പിനെ അവഗണിച്ചു കൊണ്ട് നിറഞ്ഞ സദസ്സില്‍ ചടങ്ങുകള്‍ അരങ്ങേറി ....!!വൈകിട്ട് കൃത്യം 5.30 നു തന്നെ പൊതു മീറ്റിങ്ങിനു തിരശീല ഉയര്‍ന്നു ...!! പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അച്ചന് കുഞ്ഞ് കോവൂര്‍ വിശിഷ്ടാധിഥികളെ സദസ്സിന് പരിചയപ്പെടുത്തി വേദിയിലേക്ക് ഷണിച്ചു. സെക്രട്ടറി മോഹന്‍ ചിറയില്‍ സ്വാഗതം ആശംസിച്ചു. വികാരി റവ. ഫാദര്‍ ജേക്കബ് ഉള്ളാട്ടിലിന്റെ അദ്ധ്യഷതയില് കൂടിയ പൊതു മീറ്റിങ്ങില്‍ ക്നാനായ സമുദായത്തിന്റെ അഭിവന്ന്യ ഡോ. അയൂബ് മോര് സില്‍വാനോസ് മെത്രാപ്പോലീത്ത നിലവിളക്ക് കൊളുത്തി ചടങ്ങുകള്‍ ഉല്‍ഘാടനം ചെയ്തു. സാമൂഹ്യ സാംസ്ക്കാരിക മാധ്യമ രംഗത്തെ ക്നാനായ സമുദായത്തിലെ പ്രശസ്തരായ റവ. ഫാദര്‍ റെനി, ബേബി ഉരാളില്‍, ജോസ് കടാപുറം, ജേക്കബ് റോയ്, റോയ് മറ്റപ്പള്ളില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു ....!! ട്രഷറാര്‍ ബിജു പുതു വീട്ടില്‍ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു .ആപ്പിറ്റൈസര്‍ / സോഷ്യലൈസിംഗ് ആയിരുന്നു അടുത്ത ഇനം.
തുടര്‍ന്ന് നാലു മണിക്കൂര്‍ നീണ്ടു നിന്ന വിവിധ കലാപരിപാടികള്‍ ....!! ഓരോന്നും ഒന്നിനൊന്നു മെച്ചമായിരുന്നു ...പ്രേഷകരുടെ നിറഞ്ഞു നിന്ന കരഘോഷം അതിനു സാഷി ....!! ആഷ് ലി പള്ളത്രയും അച്ചന്‍കുഞ്ഞ് കോവൂരും കലാ പരിപാടികളുടെ എം .സി ആയി പ്രവര്‍ത്തിച്ചു . തുടര്‍ന്ന് നടന്ന സ്നേഹ വിരുന്നോട് കൂടി ശനിയാഴ്ച്ച നടന്ന ആഘോഷങ്ങള്‍ക്ക് സമാപ്തിയായി.
കൈരളി ടി ഠ .ഢ ., ഏഷ്യാ നെറ്റ് ., മലയാളം ചാനല്‍ എന്നീ ദൃശ്യ മാധ്യമങ്ങളുടെ സാന്നിധ്യവും ഈ പരിപാടിയുടെ പ്രത്തിയേകതയാണ് ...( ഉടന്‍ തന്നെ ഈ പരിപാടികള്‍ ഓരോ ചാനലിലും സംപ്രേഷണം ചെയ്യുന്നതാണ്.
പിറ്റേ ഞായറാഴ്ച്ച നടന്ന മൂന്നിന്മ്മേല് കുര്‍ബാന അഭിവന്ന്യ ഡോ. അയൂബ് മോര് സില്‍വാനോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്തിലും, എം.എ എബ്രാഹം അച്ചന്റെയും , ജോസ് പരതോടത്തില്‍ അച്ചന്റെയും സഹ കാര്‍മ്മികത്തിലും നടത്തപ്പെട്ടു .
വിശ്വാസികളെ കൊണ്ട് നിറഞ്ഞു നിന്ന പള്ളി അങ്കണത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടിയ അഭിവന്ന്യ ഡോ . അയൂബ് മോര് സില്‍വാനോസ് മെത്രാപ്പോലീത്തയെ അനുമോദിച്ചു കൊണ്ട് വികാരി ഞല്.എൃ.ജേക്കബ് ഉള്ളാട്ടില്‍ പ്രസ്സംഗിച്ചു ....!!
അഭിവന്ന്യ ഡോ . അയൂബ് മോര് സില്‍വാനോസ് മെത്രാപ്പോലീത്ത കേക്ക് മുറിച്ച് മധുരം നല്കി കൊണ്ട് രണ്ട് ദിനം നീണ്ടു നിന്ന ആഘോഷങ്ങള്‍ക്ക് വിരാമമായി .....!!
Comments