മാര്‍ത്തോമ്മാ യുവജന സഖ്യം ക്രിസ്തുമസ് രാവ് ഡിസംബര്‍ 27ന്
Text Size
Benny Parimanam
bennyparimanam@gmail.com
Story Dated: Wednesday, December 03, 2014 11:34 hrs UTC
ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന യുവജന സഖ്യത്തിന്റെ നോര്‍ത്ത്-ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 27 ശനിയാഴ്ച വൈകീട്ട് മണിക്ക് വൈവിധ്യമാര്‍ന്ന ക്രിസ്തുമസ് പരിപാടികളുമായി ക്രിസ്തുമസ് രാവ് ഒരുക്കുന്നു. ലോങ് ഐലന്റ് മാര്‍ത്തോമ്മാ ദേവാലയം വേദിയാകുന്ന ഈ ക്രിസ്തുമസ് ആഘോഷ പരിപാടികളുടെ വിപുലമായ ക്രമീകരണങ്ങള്‍ നടന്നു വരുന്നു. തിരുപ്പിറവിയുടെ സന്ദേശം വിളിച്ചോതുന്ന ഗാനങ്ങള്‍, സ്കിറ്റുകള്‍, ക്രിസ്തുമസ് സന്ദേശം തുടങ്ങി ഡിസംബറിന്റെ ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി യുവജന സഖ്യം ഭാരവാഹികള്‍ അറിയിച്ചു.
ലോങ് ഐലന്റ് മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ വാര്‍ഷിക കുടുംബസംഗമത്തോടനുബന്ധിച്ച് ക്രിസ്തുമസ് രാവിന്റെ ടിക്കറ്റിന്റെ ആദ്യ വില്പന നടത്തപ്പെട്ടു. ഇടവക വികാരി റവ.ഷിനോയി ജോസഫിന്റെ കൈയ്യില്‍ നിന്നും സഖ്യത്തിന്റെ മുതിര്‍ന്ന അംഗവും നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ മുന്‍ ട്രഷറുമായ ചാക്കോ മാത്യൂ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. സഖ്യം ഭദ്രാസന അസംബ്ലി അംഗവും റീജയന് റവ. പ്രസിഡന്റുമായി ലാജി തോമസ് ഇതിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി. റീജിയന് യുവജനസഖ്യമായി നടത്തുന്ന വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം വിനിയോഗിക്കും-ക്രിസ്തുമസ് രാവിന്റെ വിജയകരമായ നടത്തിപ്പിനായി ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി നോര്‍ത്ത്-ഈസ്റ്റ് റീജിയന് യുവജനസഖ്യം പ്രസിഡന്റ് റവ. ജോജി.കെ.മാത്യൂ അറിയിച്ചു. ജയിംസ് അലക്സ് ഈ പരിപാടിയുടെ ഗ്രാന്റ് സ്പോണ്‍സറായും, ഷൈജു സാം സ്പോണ്‍സറായും പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.ജോജി.കെ.മാത്യൂ-(718) 450-2869
സന്തോഷ് ഫിലിപ്പ്-(516) 445- 4935
Comments