ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്‍െറ വാര്‍ഷിക കണ്വന്ഷന് ഒക്ടോബര്‍ 17 മുതല്‍
Text Size
Story Dated: Tuesday, October 14, 2014 01:23 hrs UTC
ആന്‍ഡ്രൂസ് അഞ്ചേരി
ഡാളസ്: ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിലുള്ള വാര്‍ഷിക കണ്വന്ഷന് ഒക്ടോബര്‍ 17 മുതല്‍ 19 വരെ (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്നതാണ്. പ്രമുഖ കണ്വന്ഷന് പ്രാസംഗികനും കാര്‍ഡിയോളജിസ്റ്റുമായ ഡോ. വിനോ ജോണ്‍ ഡാനിയേല്‍ (ഫിലഡെല്‍ഫിയ) തിരുവചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 6:30 നും, ഞായറാഴ്ചരാവിലെ വിശുദ്ധ കുര്‍ബ്ബാന മധ്യേയുംവചന ശുശ്രൂഷ നിര്വ്വഹിക്കപ്പൈടും. കണ്‍വന്‍ഷനോടനുബന്ധിച്ച് ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
സഭാവ്യത്യാസമില്ലാതെഏവരുംകടന്നുവന്ന് കണ്വന്ഷന് അനുഗ്രഹമാക്കിതീര്ക്കണമെന്ന് യുവജനസഖ്യം ഭാരവാഹികള്‍ അഭ്യര്‍ഥിക്കുന്നു.
സ്ഥലം: ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ചര്‍ച്ച്,, 111550 ലൂണാറോഡ്, ഡാളസ്, ടെക്സാസ് 75234.
കൂടുതല്‍വിവരങ്ങള്‍ക്ക്: റവ. ജോസ് സി. ജോസഫ്മാത്യു 972 939 0699, റീനി മാത്യു 817 745 0904, ജോബി ജോണ്‍ 214 235 3888.
Comments