ന്യൂയോര്‍ക്ക്: റോക്ക്ലാന്റിലെ സെന്റ് മേരീസ് ക്നാനായ മിഷനിലെ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ഭക്തിപൂര്‍വ്വം കൊണ്ടാടി.
തിരുനാള്‍ കുര്‍ബ്ബാന റവ.ഫാദര്‍ ഫ്രാന്‍സിസ് നമ്പ്യാപറമ്പിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സംഗീതസാന്ദ്രമായി. റവ.ഫാദര്‍ മാത്യൂ പാഴൂര്‍ തന്റെ തിരുനാള്‍ സന്ദേശത്തില്‍ മാതാവിന്റെ തിരുനാള്‍ കൊണ്ടാടി തിരികെ പോകുമ്പോള്‍ ദൈവം നമ്മളിലില്ലാതെ തിരികെയെത്തിയാല്‍ ആ പെരുന്നാള്‍ കൊണ്ടു ഒരു പ്രയോജനവുമില്ലാത്ത സ്ഥിതി വരുമെന്നു പറഞ്ഞു. കുടുംബ ജീവിതത്തില്‍ ക്രിസ്തുവിനുള്ള സ്ഥാനം ഓര്‍മ്മിപ്പിച്ചു.
ദിവ്യബലിക്ക് ശേഷം മാതാവിന്റെ രൂപം വഹിച്ചു മുത്തുക്കുടകളുമായി ചെണ്ട മേളത്തിന്റെ അകമ്പടിയോടെ പ്രദക്ഷണം പങ്കാളിത്തം കൊണ്ടു വര്‍ണാഭമായി. തത്സമയം മാതാവിന്റെ സ്തുതിഗീതങ്ങള്‍ ഗയകസംഘം ആലപിചു
പരിശുദ്ധ കുര്‍ബ്ബാനയുടെ സമാപന ആശീര്‍വാദം ഫാദര്‍ തദേവൂസ് അരവിന്ദത്ത് നിര്‍വ്വഹിച്ചു.
ഡയറക്ടര്‍ ഫാദര്‍. റെനി കട്ടേല്‍, ട്രസ്റ്റിമാരായ സിബി മണലേല്‍, സ്റ്റീഫന്‍ തേവര്‍കാട്ടില്‍, 34 പ്രസുദേന്തിമാര്‍ മറ്റു ഭാരവാഹികളും തിരുനാള്‍ വിജയകരമാക്കാന്‍ പ്രവര്‍ത്തിച്ചു.
Comments