ഫിലഡല്‍ഫിയ . ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തി ഫിലഡല്‍ഫിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വടക്കെ അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസിയേഷന് പതിവുപോലെ നടത്തിവരാറുളള വാര്‍ഷിക പിക്നിക് ജൂണ്‍ 14ന് കോര്ക്രിക് പാര്‍ക്കില്‍ വച്ച് നടന്നു.
വ്യത്യസ്തമായ പ്രവര്‍ത്തന ശൈലി കൊണ്ട് ഇതിനോടകം ജനഹൃദയങ്ങളില്‍ പ്രഥമ സ്ഥാനം നേടിയെടുത്ത ജനകീയ ചാരിറ്റി പ്രസ്ഥാനമായ കോട്ടയം അസോസിയേഷന്റെ ഈ വര്‍ഷത്തെ പിക്നിക്കില്‍ കോട്ടയവും പരിസര പ്രദേശങ്ങളിലുമുളള ധാരാളം നിവാസികളും സുഹൃത്തുക്കളും കുടുംബമായി സഹകരിക്കുകയുണ്ടായി. പ്രായഭേദമന്യേ എല്ലാവര്‍ക്കുമുളള കായികവും മാനസികവുമായ ഉല്ലാസത്തിനായി നടത്തി വരാറുളള മത്സരങ്ങള്‍ ഐപ്പ് മാത്യു (പിക്നിക്, കോഡിനേറ്റര്‍) ക്രമീകരിക്കുകയുണ്ടായി.
ഇതുപോലുളള കൂടി വരവുകള്‍ ആണ് ജീവിതത്തിന്റെ പിരിമുറക്കത്തില്‍ നിന്നുമുളള അയവുകള്‍ക്ക് കാരണമാകുന്നത്. പരിപാടിയുമായി സഹകരിച്ച എല്ലാ വ്യക്തികളോടും ഉളള നന്ദി സാജന് വര്‍ഗീസ് (പ്രസിഡന്റ്) അറിയിക്കുകയും ചെയ്തു. ജോസഫ് മാണി (വൈസ് പ്രസിഡന്റ്) ജോണ്‍ പി. വര്‍ക്കി (ട്രഷറര്‍), ബെന്നി കൊട്ടാരത്തില്‍ (ജന. സെക്രട്ടറി), ജെയിംസ് അന്ത്രയോസ് (സെക്രട്ടറി), ജോബി ജോര്‍ജ്, കുര്യന് രാജന്, സാബു ജേക്കബ്(ചാരിറ്റി) ജോഷി കുര്യാക്കോസ് (കള്‍ച്ചറല്‍), എബ്രഹാം ജോസഫ്, കുര്യാക്കോസ് ഏബ്രഹാം, റോണി വര്‍ഗീസ്, മാത്യു ജോഷ്വാ, ജേക്കബ് തോമസ്, രാജു കുരുവിള, സാബു പാമ്പാടി, സെറിന്‍ കുരുവിള, വര്‍ക്കി പൈലോ, ലോറന്‍സ് തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പിക്നിക് വന്‍ വിജയമായത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
www.kottayam association.org
വാര്‍ത്ത. ജീമോന്‍ ജോര്‍ജ്
Comments