ടൊറന്റോ, കാനഡ: ടൊറന്റോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വി. മാര്‍ത്തോമാ ശ്ശീഹായുടെ ദുക്റാനോ തിരുനാള്‍ തിരുന്നാള്‍ ജൂലൈ 3-ന് വ്യാഴാഴ്ച നടത്തപ്പെടുന്നു. അന്നേദിവസം വൈകിട്ട് 6.30-ന് ആരംഭിക്കുന്ന പരിപാടികള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ചാന്‍സിലര്‍ റവ.ഫാ. തോമസ് പോള്‍ നേതൃത്വം നല്‍കുന്നതാണ്.
വി. കുര്‍ബാന, റാസ, നേര്‍ച്ചവിളമ്പ് എന്നീ ലഘു പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. റവ. ഡോ. പി.കെ. മാത്യു അച്ചന്റെ സാന്നിധ്യ സഹകരണത്തോടെ നടത്തപ്പെടുന്ന ഈ ഇടവക പെരുന്നാളില്‍ വിശ്വാസികള്‍ ഏവരും നേര്‍ച്ച കാഴ്ചകളോട് വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് പ്രത്യേകം താത്പര്യപ്പെടുന്നു. സണ്ണി ഹാമില്ട്ടണ് അറിയിച്ചതാണിത്.
Comments