സ്ക്കൂളില്‍നിന്നും മകനെ വീട്ടിലേക്ക് ഒരു മൈല്‍ ദൂരം നടത്തിയ കുറ്റത്തിന് പിതാവിന് ശിക്ഷ!
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Friday, May 30, 2014 10:33 hrs UTC
ഹവായ് : അച്ചടക്കം പഠിപ്പിക്കണമെന്ന താല്പര്യത്തോടെ സ്ക്കൂളില്‍ നിന്നും ഒരു മൈല്‍ ദൂരെയുള്ള വീട്ടിലേക്ക് മകനെ നടത്തിയ കുറ്റത്തിന് ഒരു വര്‍ഷത്തെ നല്ല നടപ്പിനും 200 ഡോളര്‍ ഫൈന്‍ അടക്കുന്നതിനും ഹവായ് ജഡ്ജി കാതലിന് മെയ് 28 ബുധനാഴ്ച വിധിച്ചു.
മൈനറായ കുട്ടിയെ ഒരു മൈല്‍ ദൂരം നടത്തിയത് കുട്ടിയുടെ സുരക്ഷിതത്വത്തിന് ഭീഷിണിയാണെന്നും, കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ രണ്ടു ശിക്ഷക്കും പുറമെ പിതാവിനെ പേരന്റിങ്ങ് ക്ലാസ്സില്‍ അയയ്ക്കുന്നതിനും കോടതി ആവശ്യപ്പെട്ടു.
സ്ക്കൂള് വിട്ട് പുറത്തിറങ്ങിയ കുട്ടിയോട് നേരത്തെ സൂചിപ്പിച്ചിരുന്ന വിഷയത്തെ കുറിച്ചു ആലോചിച്ച് തീരുമാനമെടുക്കുന്നതിനുള്ള സമയം ലഭിക്കുന്നതിനാണ് മകനെ നടക്കാന്‍ അനുവദിച്ചതെന്നായിരുന്ന പിതാവ് കോടതിയില്‍ പറഞ്ഞത്. ജഡ്ജിയുടെ മുമ്പാകെ പിതാവ് കുറ്റം സമ്മതിച്ചു. പിതാവ് റോബര്‍ട്ട് വിധിയെക്കുറിച്ചു പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. “ഞാന്‍ ഈ വിധിയില്‍ പ്രത്യേകിച്ചു ഒന്നും കാണുന്നില്ല. മകന് വളര്‍ന്നു വരുമ്പോള്‍ ഈ ശിക്ഷ അവന് ഒരു പാഠമാകും.”
പിതാവിന്റെ പ്രവര്‍ത്തിയില്‍ കുറ്റകരമായ അനാസ്ഥയോ, സമൂഹത്തിന് ഭീഷിണിയോ ഇല്ലാത്തതിനാല്‍ ഈ വിധി അനവസരത്തിലുള്ളതാണെന്നാണ് റോബര്‍ട്ടിന്റെ അറ്റോര്‍ണി മാര്‍ഗരറ്റ് ഹേന്സല് അഭിപ്രായപ്പെട്ടത്. കുട്ടികളെ ദീര്‍ഘദൂരം നടത്തുന്നവര്‍ക്ക് ഈ വിധി ഒരു മുന്നറിയിപ്പ് കൂടിയാണ്.
Comments