ന്യൂയോര്‍ക്ക്: ബോബി ജിന്‍ഡാലിന് താരപദവി. പ്രസിഡന്റ് പദത്തിലേക്ക് കണ്ണുംനട്ടിരിക്കുന്ന ബോബി ജിന്‍ഡാലിന് റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാരുടെ അസോസിയേഷന് മീറ്റിംഗില്‍ അധ്യക്ഷതവഹിക്കാനായത് വീണുകിട്ടിയ സൗഭാഗ്യമായി. അസോസിയേഷന്റെ ചെയര്മാന് ന്യൂജേഴ്സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി ആണെങ്കിലും അദ്ദേഹം അസോസിയേഷന് മീറ്റിംഗില്‍ പങ്കെടുക്കാതെ മകളുടെ പതിനെട്ടാം ജന്മദിനാഘോഷത്തില് പങ്കെടുക്കാന്‍ ന്യൂജേഴ്സിയിലേക്ക് പോയതുകൊണ്ടാണ് യോഗത്തില്‍ അധ്യക്ഷതവഹിക്കാന്‍ ബോബി ജിന്‍ഡാലിന് നറുക്കുവീണത്.
അദ്ദേഹം സന്ദര്‍ഭം പരമാവധി മുതലെടുത്ത് യോഗത്തിലെ മിന്നുംതാരമായി മാറുകയും ചെയ്തു. സൗത്ത് കരോളിന ഗവര്‍ണര്‍ നിക്കി ഹേലിയും ബോബി ജിന്‍ഡാലിന്റെ താരപദവി ആസ്വദിച്ചു. ഇക്കഴിഞ്ഞയാഴ്ചയായിരുന്നു മുഖ്യധാരാ മാധ്യമങ്ങളൊക്കെ ഒന്നാം പേജില്‍ തന്നെ പ്രാധാന്യത്തോടെ ഈ വാര്‍ത്താശകലം പ്രസിദ്ധീകരിച്ചത്.
Comments