വാഷിംഗ്ടണ്‍ ഡി.സി. : ഇന്ത്യന്‍ റിപ്പബ്ലിക്ക് 65-മത് ദിനാഘോഷങ്ങളോടനുബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് കുമാര്‍ മുഖര്‍ജിക്ക് റിപ്പബ്ലിക്ക് ദിനാശംസകള്‍ നേര്ന്നുകൊണ്ടു സന്ദേശം അയച്ചു.
ഇന്ത്യന്‍ ജനതയോടൊപ്പം അമേരിക്കന്‍ ജനങ്ങളും ഇന്ത്യന്‍ റിപ്പബ്ലിക്ക് ആഘോഷങ്ങളില്‍ പങ്കുചേരുന്നു. ഇന്ത്യയുടെ ജനാധിപത്യ പൈതൃകം ലോകരാഷ്ട്രങ്ങള്‍ക്ക് പ്രചോദനമാകട്ടെ. ലോക സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതിന് ഇന്ത്യ നടത്തുന്ന ശ്രമങ്ങലെ ബരാക്ക് ഒബാമ അഭിനന്ദിച്ചു. ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കുന്നതിനും, പാരമ്പര്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിനും, പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും ജനങ്ങള്‍ നടത്തുന്ന ശ്രമങ്ങളില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഇന്ത്യയുടെ തുടര്‍ന്നുള്ള അഭിവൃദ്ധിക്കും, സമാധാനം കാത്തു സൂക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കും അമേരിക്കന്‍ ജനതയുടെ പിന്തുണ പ്രസിഡന്റ് വാഗ്ദാനം ചെയ്തു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം സുദൃഢമാണെന്ന് ഇന്ത്യന്‍ അംബാസിഡര്‍ റിപ്പബ്ലിക്ക് ദിനാചരണത്തിന്റെ മുന്നോടിയായി വാഷിംഗ്ടണില്‍ സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്ത് സ്റ്റേറ്റ് ഡപ്യൂട്ടി സെക്രട്ടറി ഹെതര്‍ പറഞ്ഞു.
Comments