ഫസ്റ്റ് ലേഡി മിഷേല്‍ ഒബാമയുടെ അമ്പതാമത് ജന്മദിനാഘോഷങ്ങള്‍ക്ക് വൈറ്റ് ഹൗസ് ഒരുക്കം തുടങ്ങി. ഒരു അടിപൊളി ഡാന്‍സ് പാര്‍ട്ടിയാണ് പ്ലാന്‍ ചെയ്തിരിക്കുന്ന പൊളിറ്റിക്കോ റിപ്പോര്‍ട്ടു ചെയ്തു. ജനുവരി 17 നാണ് പ്രഥമ വനിതയ്ക്ക് അമ്പതു വയസു തികയുന്നത്. ഈ ദിവസം സേവ് ചെയ്തുവയ്ക്കാനുള്ള അറിയിപ്പ്, തെരെഞ്ഞെടുക്കപ്പെട്ട അതിഥികള്‍ക്ക് പോയിക്കഴിഞ്ഞു. Snacks and Sips and Dancing and Dessert എന്ന് പേരുമിട്ടുകഴിഞ്ഞ പരിപാടി അടിച്ചുപൊളിക്കാന്‍ തന്നെയാണ് വൈറ്റ് ഹൗസ് തീരുമാനിച്ചിരിക്കുന്നത്. കംഫര്‍ട്ടബിള്‍ ആയ ഷൂസും ധരിച്ച് ഡാന്‍സ് ചുവടുകള്‍ അഭ്യസിച്ചുവേണം പാര്‍ട്ടിയില്‍ പങ്കുചേരുവാനെന്ന് ആദ്യ അറിയിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്
Comments