ഷിക്കാഗോ: മനുഷ്യ ജീവിന്റെ മഹത്വം പ്രഘോഷിക്കുവാന്‍ അമേരിക്കയിലെ സീറോ മലബാര്‍- മലങ്കര സഭകള്‍ ജീസസ് യൂത്തിന്റെ സഹകരണത്തോടെ ജനുവരി 17 മുതല്‍ 22 വരെ നടത്തുന്ന `വീവോ 14' എന്ന ഫോര്‍ ലൈഫ് പ്രോഗ്രാമിലൂടെ വാഷിംഗ്ടണ്‍ ഡി.സിയില്‍ ഒരുമിക്കുന്നു.
ജനുവരി 18,19 (ശനി, ഞായര്‍) തീയതികളില്‍ നടക്കുന്ന `നാഷണല്‍ 4 ലൈഫ് കോണ്‍ഫറന്‍സാണ്' ഈവര്‍ഷത്തെ 4 ലൈഫ് പ്രോഗ്രാമുകളില്‍ പ്രധാനം. വിര്‍ജീനിയയിലെ സെന്റ് ജൂഡ് സീറോ മലബാര്‍ മിഷനില്‍ നടക്കുന്ന ഈ കോണ്‍ഫറന്‍സില്‍ ബിഷപ്പ് മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ജീവന്റെ മഹത്വത്തെക്കുറിച്ചും പവിത്രതയെക്കുറിച്ചും ക്രിസ്തീയ വിശ്വാസത്തില്‍ അധിഷിഷ്ഠിമായ വിവിധ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
ജനുവരി 20-ന് ദിവ്യകാരുണ്യ ആരാധന ദിനമായി ആചരിക്കും. ജനുവരി 21-ന് വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ ഷ്രൈനില്‍ `നാഷണല്‍ പ്രെയര്‍ വിജില്‍ 4 ലൈഫ്' ഉണ്ടാരിക്കുന്നതാണ്.
ജനുവരി 22-ന് ബുധനാഴ്ച രാവിലെ 10 മണിക്ക് മേരിലാന്റിലെ സെന്റ് മേരീസ് സീറോ മലങ്കര ചര്‍ച്ചില്‍ ആഘോഷമായ ദിവ്യബലി ക്രമീകരിച്ചിരിക്കുന്നു. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള സീറോ മലബാര്‍- മലങ്കര വിശ്വാസിസമൂഹം ഈ ദിവ്യബലിയില്‍ ഒന്നുചേരും. ദിവ്യബലിക്കുശേഷം വിശ്വാസി സമൂഹം ഒരുമിച്ച് വിഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന `മാര്‍ച്ച് 4 ലൈഫി'ല്‍ അണിചേരുകയും ചെയ്യും.
ഒരാഴ്ച നീളുന്ന ആ പ്രോഗ്രാമുകളില്‍ പങ്കെടുക്കുവാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വിര്‍ജീനിയയിലെ സെന്റ് ജൂഡ് മിഷനിലെ കുടുംബങ്ങളില്‍ താമസ സൗകര്യം ഒരുക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷന് ഫോമിനും താഴെപ്പറയുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.4life.jesusyouth.org
Comments