തോമസ് പാലച്ചേരി
എല്‍മോണ്ട് : പുതിയതായി രൂപം കൊടുത്ത ക്നാനായ ഫൊറാന ലെ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക് ഫൊറാന ദേവാലയങ്ങളിലെ സംയുകത ക്രിസ്മസ് ആഘോഷങ്ങളും കലാമത്സരങ്ങളും ന്യൂയോര്‍ക്കിലെ എല്‍മോന്റിലുള്ള സീറോ മലങ്കര കത്തിഡ്രല്‍ ദേവാലയത്തില്‍(1500 ഡി പോള്‍ സ്ട്രീറ്റ് എല്‍മോണ്ട് ന്യൂയോര്‍ക് 11003 )വച്ച് 2018 ഡിസംബര്‍ 22 ന്.വൈകീട്ട് 5 .30 പിഎം നു ആരഭിക്കുന്നു. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന്, പൊതുസമ്മേളനം, വരണാഭമായ കലാപരിപാടികള്‍, സ്നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത പരിപാടികളില്‍ ന്യൂയോര്‍ക് സെനറ്റര്‍ കെവിന് തോമസ് മുഖ്യാഥിതിയായി പങ്കെടുക്കുന്നതാണ്. ന്യൂയോര്‍ക്ക് ഫൊറോന യുടെ കീഴിലുള്ള 3 പള്ളികളിലെയും, ഫിലാഡല്‍ഫിയ മിഷനിലെയും അംഗങ്ങള്‍ പങ്കെടുക്കുന്ന ഈ ആഘോഷ രാവിലേക്ക് എല്ലാ ക്നാനായ സഹോദരങ്ങളെയും സഹൃദയം ക്ഷണിച്ചുകൊള്ളുന്നു.
Comments