ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈവര്‍ഷത്തെ ചീട്ടുകളി മത്സരം നവംബര്‍ 16-ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഷിക്കാഗോ ക്നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തുകയാണ്. വിജയികള്‍ക്കുള്ള ട്രോഫി സ്പോണ്സര് ചെയ്തിരിക്കുന്നത് ജോസഫ് മുല്ലപ്പള്ളിയാണ്. മത്സരങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും കമ്മിറ്റി കണ്‍വീനര്‍ മൈക്കിള്‍ മാണിപറമ്പില്‍ (630 926 8799), ഫിലിപ്പ് പുത്തന്‍പുര (773 405 5954) എന്നിവരില്‍ നിന്നും ലഭിക്കും. സെക്രട്ടറി സാബു നടുവീട്ടില്‍ അറിയിച്ചതാണിത്.
Comments