You are Here : Home / USA News

ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ യാക്കോബായ ഇടവകയില്‍ ക്‌നാനായ നൈറ്റ്‌ ആഘോഷിച്ചു

Text Size  

Story Dated: Monday, March 02, 2015 05:21 hrs UTC

ഷീനാ മംഗലത്ത്‌

 

വാക്കീഗണ്‍: ഫെബ്രുവരി 28-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ ഷിക്കാഗോയിലെ വാക്കീഗണിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ യാക്കോബായ ദേവാലയത്തില്‍ ക്‌നാനായ പാരമ്പര്യ സ്‌മരണകള്‍ ഉണര്‍ത്തി ക്‌നാനായ നൈറ്റ്‌ ആഘോഷിച്ചു. 6 മണിക്ക്‌ സന്ധ്യാ പ്രാര്‍ത്ഥനയെ തുടര്‍ന്ന്‌ ഇടവക വികാരി റവ.ഫാ. തോമസ്‌ മേപ്രത്തിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ ഇടവക സെക്രട്ടറി സ്റ്റാന്‍ലി കളരിക്കമുറി സ്വാഗതവും, റവ.ഫാ. തോമസ്‌ മേപ്പുറത്ത്‌ പരിപാടികളുടെ ഉദ്‌ഘാടനവും നിര്‍വഹിച്ചു. ഡീക്കന്‍ ജെയ്‌ക്‌ ജേക്കബ്‌, രമണി കോണമല, സാക്‌ മംഗലത്ത്‌ തുടങ്ങിയവര്‍ ആശംസയും ഇടവക ട്രസ്റ്റി പ്രകാശ്‌ പെരിയമൂട്ടില്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ ഇടവകയിലെ കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാവിരുന്ന്‌ പരിപാടികള്‍ക്ക്‌ തിളക്കംകൂട്ടി.

 

ഡെന്നി മാലിക്കറുകയില്‍ ആയിരുന്നു പ്രോഗ്രാം കോര്‍ഡിനേറ്റര്‍, റോയ്‌മോന്‍ കോണമല, ഡെന്നി മാലിക്കറുകയില്‍ എന്നിവര്‍ ചേര്‍ന്ന്‌ നടത്തിയ ലേലത്തില്‍ നിന്നും, ചാരിറ്റി കളക്ഷനില്‍ നിന്നും ലഭിച്ച തുക നാട്ടില്‍ അര്‍ഹതപ്പെട്ട ഒരാള്‍ക്ക്‌ വീട്‌ നിര്‍മ്മിച്ച്‌ നല്‍കുന്നതിന്‌ പ്രയോജനപ്പെടുത്തുമെന്ന്‌ ഇടവക വികാരി അറിയിച്ചു. ഒമ്പതു മണിക്ക്‌ നടന്ന സ്‌നേഹവിരുന്നോടുകൂടി പരിപാടികള്‍ പര്യവസനിച്ചു. പ്രകാശ്‌ ചെറിയമൂഴയില്‍, സ്റ്റാന്‍ലി കളരിക്കമുറിയില്‍, റോയ്‌മോന്‍ കോണമല, മോന്‍ മാലിക്കറുകയില്‍, തങ്കച്ചന്‍ തുഞ്ചിവേലിത്തറ, മോനി മോന്‍ കോണമല, റോജു മാലിക്കറുകയില്‍, ഡെന്നി മാലിക്കറുകയില്‍, ജിഷ ചെറിയമൂഴയില്‍, രമണി കോണമല തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ഷീനാ മംഗലത്ത്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.