You are Here : Home / USA News

മാപ്പിന്റെ അന്താരാഷ്ട്ര വനിതാദിനാഘോഷം മാര്‍ച്ച്‌ എട്ടിന്‌

Text Size  

Story Dated: Monday, March 02, 2015 05:18 hrs UTC

- സാബു സ്‌കറിയ (പ്രസിഡന്റ്‌)

 

ഫിലാഡല്‍ഫിയ: രാഷ്ട്രീയ,സാമ്പത്തിക,സാമൂഹിക, സാംസ്‌കാരികമേഖലകളില്‍ ശക്‌തി കൊണ്ടും, ബുദ്ധി കൊണ്ടും മുന്നേറാന്‍ സ്‌ത്രീകള്‍ക്കും സാധ്യമാകും എന്നു തെളിയിച്ചു കൊണ്ടിരിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള വനിതകള്‍ക്കായ്‌ ഒരു ദിനം. മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായുടെ( മാപ്പ്‌) വുമണ്‍സ്‌ ഫോറത്തിന്റെ നേത്യത്വത്തില്‍ ഈ വര്‍ഷത്തെ വനിതാദിനം മാര്‍ച്ച്‌ 8, ഞായറാഴ്‌ച ഉച്ച കഴിഞ്ഞ്‌ 3:30 മുതല്‍ 5:30വരെ MAP ICC ,7733 Castor Avenue, Philadelphia, PA 19152 വെച്ച്‌ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഹാനമാന്‍ യൂണിവേര്‍സ്സിറ്റിയിലെ കാര്‍ഡിയോളജി വിഭാഗം നഴ്‌സ്‌ പ്രാക്ടീഷണറും, ഡ്രെക്‌സല്‍ യൂണിവേര്‍സിറ്റി കോളേജ്‌ ഗസ്റ്റ്‌ ലെക്‌ചററുമായ ബിനു ഷാജിമോനും, കൂപ്പര്‍ യൂണിവേര്‍സ്സിറ്റി ഇന്റേര്‍ണല്‍ വിഭാഗം വൈദ്യവിദഗ്‌ധയുമായ ഡോ. ആനി. എം. എബ്രഹാമും സ്‌ത്രീകളുടെ ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും സെമിനാറുകള്‍ അവതരിപ്പിക്കുന്നു. അതോടൊപ്പം നിങ്ങളുടെ സംശയങ്ങള്‍ ചോദിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്‌.

 

ഈ വര്‍ഷത്തെ വനിതാദിന തീം `മേക്‌ എ ഡിഫറന്‍സ്‌` എന്ന മുദ്രാവാക്യം ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യത്തോടെ അതേ തീം തന്നെ സ്വീകരിച്ച്‌ കൊണ്ട്‌ മാപ്പ്‌ വുമണ്‍സ്‌ ഫോറം പ്രവര്‍ത്തിക്കുന്നു. വിവിധ കലാപരിപാടികളോടെ നടത്തുന്ന ഈ സംരഭത്തിലേക്ക്‌ ഏവരെയും സ്വാഗതം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.